Cobra Viral Video: പാമ്പുകളെ വളരെ അപകടകാരികളായ ജീവികളായിട്ടാണ് കണക്കാക്കുന്നത്. വിളയാടാനുള്ള ജീവിയല്ല പാമ്പ് എന്നത് നിങ്ങൾക്ക് വ്യക്തമാകും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോ കണ്ടാൽ. അത്രയ്ക്കും പേടിപ്പിക്കുന്ന വീഡിയോയാണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: വെള്ളം കുടിക്കാനെത്തിയ ജാഗ്വാർ പെരുമ്പാമ്പിനെ കണ്ടപ്പോൾ, പിന്നെ സംഭവിച്ചത്..!


 


പാമ്പുകളെ കണ്ടാലെന്നല്ല പാമ്പ് എന്ന് കേൾക്കുന്നത് പോലും പലർക്കും പേടിയാണ്.  ചുരുക്കം ചിലർക്ക് മാത്രമേ പാമ്പുകളെ ഭയമുണ്ടാകാതെയുള്ളൂ.  ഇവർക്ക് പാമ്പുകളെ എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയും.  ഇപ്പോഴിതാ മൂന്നു മൂർഖനും ഒരു ആൺകുട്ടിയുമായുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  അതിൽ നിങ്ങൾക്ക് കാണാൻ കഴിയും ആ കുട്ടി പാമ്പുകളെ ശല്യം ചെയ്യുന്നതും ശേഷം സംഭവിക്കുന്നതും.  


Also Read: Viral Video: കൂട്ടത്തിലൊന്നിലെ ആക്രമിക്കാൻ എത്തിയ സിംഹക്കൂട്ടങ്ങളെ ആട്ടിപ്പായിച്ച് പോത്തുകൾ!


സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാട്ടിൽ ഒരു ആൺകുട്ടിയെ കാണാൻ കഴിയും.  അവന്റെ മുന്നിൽ 3 അപകടകാരികളായ മൂർഖന്മാരും ഉണ്ട്. പെട്ടെന്ന് ഈ ആൺകുട്ടി പാമ്പുകളെ ശല്യപ്പെടുത്താൻ തുടങ്ങുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. ഇതിനിടയിൽ നോക്കിനിൽക്കെ ഒരു മൂർഖൻ ആ കുട്ടിയെ കൊത്താനായി ആഞ്ഞു ചീറ്റുന്നതും നിങ്ങൾക്ക് കാണാം.  


Also Read: 'പുട്ട് എനിക്കിഷ്ടമില്ല, ബന്ധങ്ങൾ തകർക്കും'; മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് വൈറലാകുന്നു


കൈയൊക്കെ ആട്ടി പാമ്പിന്റെ ശ്രദ്ധ തന്നിലേക്ക് വരുത്തുകയായിരുന്ന കുട്ടിയുടെ കാലിലേക്ക് ഒരു മൂർഖൻ ചാടി ചീറ്റികൊണ്ട് വീഴുന്നതും.  ശേഷം പാമ്പ് പാന്റിൽ കടിച്ചിരിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാം.  അൽപം പോലും പേടിക്കാതെ ആ കുട്ടി പാമ്പിന്റെ വാലിൽ പിടിച്ചു വലിക്കുന്നുമുണ്ട്. വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും പേടിച്ചു വിരണ്ടുപോകും എന്ന കാര്യത്തിൽ സംശയമില്ല.  വീഡിയോ കാണാം... 


 



ഈ വീഡിയോയിൽ ഒരു ഭയവുമില്ലാതെ പാമ്പുകളുടെ അടുത്തിരുന്ന് കുട്ടി അതിനെ ശല്യം ചെയ്യുന്നത് വളരെയധികം ഭയാനകമായ കാഴ്ചയാണ്.  ഐഎഫ്എസ് ഉദ്യോഗസ്ഥനായ susanta Nanda യാണ് ഈ വീഡിയോ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 24.3k വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.  കൂടാതെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നതും. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.