'പുട്ട് എനിക്കിഷ്ടമില്ല, ബന്ധങ്ങൾ തകർക്കും'; മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് വൈറലാകുന്നു

പണ്ടുമുതലേ ഉള്ള പ്രഭാത ഭക്ഷണത്തിലെ ഒരുയിനം തന്നെയാണ് ഈ പുട്ട്.  പുട്ടിനൊപ്പം പഴം പപ്പടം അല്ലെങ്കിൽ പുട്ടും കടലക്കറിയും നല്ലൊരു കോമ്പിനേഷനാണ്.    

Written by - Zee Malayalam News Desk | Last Updated : Mar 17, 2022, 11:24 AM IST
  • ജയിസ് ജോസഫിന്റെ ഉത്തരക്കടലാസാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്
  • ബംഗളൂരു എസ്.എഫ്.എസ്. അക്കാദമി ഇലക്ട്രോണിക്‌സ് സിറ്റിയിലെ വിദ്യാര്‍ഥിയാണ് ജയിസ് ജോസഫ്
'പുട്ട് എനിക്കിഷ്ടമില്ല, ബന്ധങ്ങൾ തകർക്കും'; മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് വൈറലാകുന്നു

മുക്കം: മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് പുട്ട് എന്നത് സംശയമില്ലാത്ത കാര്യമാണ് അല്ലെ. പണ്ടുമുതലേ ഉള്ള പ്രഭാത ഭക്ഷണത്തിലെ ഒരുയിനം തന്നെയാണ് ഈ പുട്ട്.  പുട്ടിനൊപ്പം പഴം പപ്പടം അല്ലെങ്കിൽ പുട്ടും കടലക്കറിയും നല്ലൊരു കോമ്പിനേഷനാണ്.  

പുട്ട് ഇഷ്ടമാണ് എന്നൊക്കെ വാതോരാതെ പറയുന്നവർ ഒന്നു ശ്രദ്ധിക്കണേ ഈ മുക്കത്തെ മൂന്നാം ക്ലാസുകാരന്റെ ദുഃഖം.  ആള് രാവിലെ പുട്ട് കഴിച്ചുകഴിച്ച് മടുത്തിരിക്കുകയാണ്.   ഈ പുട്ട് വിരോധി ബംഗളൂരുവിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണു കേട്ടോ. മാത്രമല്ല തന്റെ പുട്ട് വിരോധം ജയിസ് ജോസഫ് എന്ന ഈ വിദ്യാർത്ഥി തന്റെ ഉത്തരക്കടലാസിലൂടെ ലോകത്തെ അറിയിച്ചിരിക്കുകയുമാണ്. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ് ദിയ ജെയിംസ് ജോസഫ് ദമ്പതികളുടെ മകനാണ് ജയിസ്. 

Also Read: Viral Video: വെള്ളം കുടിക്കാനെത്തിയ ജാഗ്വാർ പെരുമ്പാമ്പിനെ കണ്ടപ്പോൾ, പിന്നെ സംഭവിച്ചത്..!

എന്തായാലും ജയിസ് ജോസഫിന്റെ ഉത്തരക്കടലാസ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്. ബംഗളൂരു എസ്.എഫ്.എസ്. അക്കാദമി ഇലക്ട്രോണിക്‌സ് സിറ്റിയിലെ വിദ്യാർത്ഥിയാണ് ഈ ജയിസ് ജോസഫ്. മാതൃകാ പരീക്ഷയിലെ ചോദ്യത്തിനാണ് തന്റെ പുട്ടിനോടുള്ള വിരോധം വ്യക്തമായും ശക്തമായും ജയിസ് കുറിച്ചത്. മാതൃകാ പരീക്ഷയിലെ ചോദ്യം 'എനിക്കിഷ്ടമില്ലാത്ത ഭക്ഷണം' എന്ന വിഷയത്തിൽ ഒരു കുറിപ്പ് തയ്യാറാക്കാനായിരുന്നു. 

Also Read: Viral Video: കൂട്ടത്തിലൊന്നിലെ ആക്രമിക്കാൻ എത്തിയ സിംഹക്കൂട്ടങ്ങളെ ആട്ടിപ്പായിച്ച് പോത്തുകൾ!

ഇതിന് എനിക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ് എന്ന് തുടങ്ങിക്കൊണ്ടാണ് ജയിസ് ഉത്തരം തുടങ്ങിയത്.  പിന്നെ അങ്ങോട്ട് പുട്ടിനോടുള്ള തന്റെ വെറുപ്പ് മൊത്തത്തിൽ ആളങ്ങു കുറിച്ചുവെന്നുവേണം പറയാൻ.  'ഇതൊരു കേരളീയ വിഭവമാണെന്നും, ഇത് അരികൊണ്ടാണ് തയ്യാറാക്കുന്നതെന്നും. ഇത് ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഭക്ഷണമാണെന്നും അതുകൊണ്ടുതന്നെ തന്റെ അമ്മ എന്നും പുട്ടാണ് ഉണ്ടാക്കുന്നതെന്നും ജയിസ് കുറിച്ചിട്ടുണ്ട്. മാത്രമല്ല പുട്ട്  അഞ്ചുമിനിറ്റ് കഴിഞ്ഞാൽ പാറപോലെ കട്ടിയാകുമെന്നും അതുകൊണ്ടുതന്നെ തനിക്ക് കഴിക്കാനാകില്ലയെന്നും കുറിച്ച ജയിസ് വേറെയെന്തെങ്കിലും ഭക്ഷണം താൻ ചോദിച്ചാൽ അമ്മ ഉണ്ടാക്കി തരില്ലയെന്നും അതോടെ ഞാൻ പട്ടിണിയാകുമെന്നും കുറിച്ചിട്ടുണ്ട്. മാത്രമല്ല ഇത്  കഴിക്കാത്തതിന് അമ്മ വഴക്കുപറയുമ്പോൾ എനിക്ക് കരച്ചിൽ വരുമെന്നും കുറിച്ച ജയിസ് 'പുട്ട് ബന്ധങ്ങളെ തകർക്കും' എന്നുകൂടി കുറിച്ചുകൊണ്ടാണ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഈ ഉത്തരത്തിന് മൂല്യനിർണയം നൽകിയ അധ്യാപിക  'Excellent' ആണ് കൊടുത്തിരിക്കുന്നത്.   

  

ഈ രസകരമായ പോസ്റ്റ് നടന്‍ ഉണ്ണി മുകുന്ദനും കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. നിലവിൽ ലോകമെമ്പാടും പുടിനെ (Vladimir Putin) കൊണ്ട് തലവേദനയായിരിക്കുന്നതിനിടയിലാണ് ഈ 'പുട്ട്' പ്രശ്നം കൂടിയെത്തിയിരിക്കുന്നത്....

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News