Viral Video: സോഷ്യല്‍  മീഡിയയില്‍ അനുദിനം നിരവധി വീഡിയോകളാണ് എത്തുന്നത്‌.   സോഷ്യൽ മീഡിയയിൽ പ്രചരിയ്ക്കുന്ന പല വീഡിയോകളും  കണ്ടാല്‍ നമുക്ക് വിശ്വസിക്കാന്‍ ഏറെ പ്രയാസം തോന്നും.


COMMERCIAL BREAK
SCROLL TO CONTINUE READING

ചില  വീഡിയോകള്‍ കണ്ടാല്‍ ഇതെങ്ങനെ സംഭവിക്കുന്നു എന്ന്  നാം സ്വയം ചിന്തിച്ചുപോകും.  സമാനമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിയ്ക്കുന്നത്.
 
റോഡിലൂടെ  സാധാരണ വേഗതയില്‍ ഓടുന്ന ഒരു കാര്‍ പെട്ടെന്ന് പക്ഷിയെപ്പോലെ  ചിറക് വിരിച്ച് പറക്കുന്നു...!!  തികച്ചും ആശ്ചര്യകരമായ ഈ വീഡിയോയില്‍  ചുവന്ന നിറത്തിലുള്ള ഒരു കാര്‍ സാമാന്യ വേഗതയില്‍  നീങ്ങുന്നതായി കാണാം.  പിന്നീട് സംഭവിച്ചത് കണ്ടാല്‍ നിങ്ങള്‍ അമ്പരന്നുപോകും. കാറിന്‍റെ മുന്‍വശത്തെ ഡോര്‍ ചിറകുകള്‍ പോലെ വിടരുന്നതും കാര്‍ പിന്നീട് പക്ഷിയെപ്പോലെ വായുവില്‍ പറക്കുന്നതും  കാണാം.  റോഡില്‍ ഈ അത്ഭുതകരമായ കാഴ്ച കണ്ടവരെല്ലാം അമ്പരന്നു. 


Also Read: Viral Video: ഭീമന്‍ പാമ്പുമായി മല്ലയുദ്ധം നടത്തുന്ന മുയല്‍..!! വീഡിയോ വൈറല്‍


വായുവില്‍ പറക്കുന്ന കാര്‍:- 


സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ ഒരു പെൺകുട്ടി ചുവന്ന നിറത്തിലുള്ള കാർ ഓടിക്കുന്നതായി കാണാം. അവൾ  തന്‍റെ സമീപത്തുകൂടി കടന്നുപോകുകയായിരുന്ന കാറിനു നേരെ എന്തോ കൈചൂണ്ടി പറയുകയും ഒപ്പം  തന്‍റെ വാഹനത്തിന്‍റെ വേഗത കൂട്ടുകയും ചെയ്തു.  പിന്നീട് സംഭിച്ചത് കണ്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്.  ചുവന്ന നിറത്തിലുള്ള കാർ  ഒരു പക്ഷിയെപ്പോലെ വായുവിൽ പറക്കാൻ തുടങ്ങുന്നു. കാറിന്‍റെ മുന്‍ ഡോറുകള്‍  ചിറകുകള്‍ പോലെ വിടരുന്നതും  കാർ ഉയരത്തിൽ  പക്ഷിയെപ്പോലെ പറക്കുന്നതും ഈ വീഡിയോയില്‍   കാണാം. ഈ അത്ഭുതകരമായ വീഡിയോ കണ്ട് ആളുകൾ വല്ലാതെ ആശയക്കുഴപ്പത്തിലായി എന്നതാണ് വാസ്തവം.


Also Read: Viral Video: ഒറ്റ മിനിട്ടുകൊണ്ട് മറ്റൊരു പാമ്പിനെ പിടിയില്‍ ഒതുക്കുന്ന രാജവെമ്പാല..!


വീഡിയോ കാണാം: -  



ഈ വീഡിയോ കണ്ടതിന് ശേഷം സോഷ്യൽ മീഡിയ ഉപയോക്താക്കൾ അമ്പരപ്പിക്കുന്ന പ്രതികരണമാണ് നൽകുന്നത്. 
cyrusdobre എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. "ബാക്ക് ടു ദ ഫ്യൂച്ചര്‍ " (Back to the future) എന്നാണ് വീഡിയോയ്ക്ക്  അടിക്കുറിപ്പ് നല്‍കിയിരിയ്ക്കുന്നത്. . 


Also Read: Viral Video: സിംഹത്തിന്‍റെ പിടിയില്‍ നിന്നും രക്ഷപെടാന്‍ നദിയില്‍ ചാടിയ പോത്ത് ചെന്നുപെട്ടത് മുതലയുടെ വായില്‍....! വീഡിയോ വൈറല്‍


വീഡിയോ കണ്ടതിന് ശേഷം പല തരത്തിലുള്ള പ്രതികരണമാണ് ആളുകള്‍ നല്‍കുന്നത്.  'ഇത് ശരിക്കും അത്ഭുതകരമാണ് എന്നാണ് ഒരു ഉപയോക്താവ് എഴുതിയത്. എനിക്ക് ഇത് മനസ്സിലാകുന്നില്ല. ഞാൻ ആശയക്കുഴപ്പത്തിലാകുന്നു എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. 


പറക്കും കാറിന്‍റെ ഈ  വീഡിയോയ്ക്ക് ആയിരക്കണക്കിന് വ്യൂസും  ലൈക്കുകളുമാണ്  ലഭിച്ചിരിയ്ക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.