Viral Video: തന്നെ ആക്രമിക്കാന്‍ എത്തിയ പുള്ളിപ്പുലിയെ തുരത്തുന്ന നായ, വീഡിയോ വൈറല്‍
സോഷ്യൽ മീഡിയയിൽ ദിവസംതോറും എത്തുന്ന വീഡിയോകള്‍ ആരെയും അത്ഭുതപ്പെടുത്തും. അതിശയിപ്പിക്കുന്ന ധാരാളം വീഡിയോകളാണ് ദിവസവും ഇവിടെ അപ്‌ലോഡ് ചെയ്യപ്പെടുന്നത്.
Viral Video: സോഷ്യൽ മീഡിയയിൽ ദിവസംതോറും എത്തുന്ന വീഡിയോകള്‍ ആരെയും അത്ഭുതപ്പെടുത്തും. അതിശയിപ്പിക്കുന്ന ധാരാളം വീഡിയോകളാണ് ദിവസവും ഇവിടെ അപ്‌ലോഡ് ചെയ്യപ്പെടുന്നത്.
സോഷ്യല്‍ മീഡിയയില്‍ അടുത്തിടെയായി മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകൾ കൂടുതല്‍ പ്രചരിയ്ക്കുന്നുണ്ട്. ചിലപ്പോള്‍ വളരെ അപൂർവമായി മാത്രം കാണാന്‍ സാധിക്കുന്ന ചില കാഴ്ചകള്‍ ഇത്തരം വീഡിയോകളിലൂടെ നമ്മുടെ മുന്‍പില്‍ എത്താറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്.
ഒരു നായയ്ക്ക് പുലിയെ നേരിടാൻ കഴിയുമോ? വിശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നാം... എന്നാല്‍, ഒരു തെരുവ് നായ തന്നെ ആക്രമിക്കാന്‍ എത്തിയ പുള്ളിപ്പുലിയെ ഭയപ്പെടുത്തി ഓടിക്കുന്ന രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
വീഡിയോയിൽ, ഒരു നായ റോഡിൽ വിശ്രമിക്കുന്നത് കാണാം. പെട്ടെന്നാണ് ഒരു പുള്ളിപ്പുലി നായയെ ആക്രമിക്കുന്നത്. തന്‍റെ നേര്‍ക്ക് ചാടിവീണ പുള്ളിപ്പുലിയെ കൈകാര്യം ചെയ്യുന്ന നായയാണ് വീഡിയോയിലെ താരം.
പുള്ളിപ്പുലി ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ ഓടിപ്പോകുന്നതിനുപകരം, പുള്ളിപ്പുലിയോട് ഏറ്റുമുട്ടുകയാണ് ഈ നായ. പുള്ളിപ്പുലിയുടെ നേര്‍ക്ക് ശക്തമായി കുരച്ചുകൊണ്ട് അതിനെ നേരിടുകയാണ് നായ. നായയുടെ കുരയും ധീരമായ നിലപാടും കണ്ട് പുള്ളിപ്പുലി പിന്‍മാറികാട്ടിലേയ്ക് മടങ്ങുകയാണ്.
വീഡിയോ കാണാം:
ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ ആണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുന്നത്. ഒരു ദേശീയ ഉദ്യാനത്തിലോ വന്യജീവി സങ്കേതത്തിലോ ആണ് ഈ വീഡിയോ ചിത്രീകരിച്ചതെന്ന് തോന്നുന്നു.
Also Read: Viral Video: സാരിയുടുത്ത്, കയറില്‍ തൂങ്ങി കൊടുമുടി കയറി 62കാരി, വീഡിയോ വൈറല്‍
വൈറലായ ഈ വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധി ആളുകളാണ് എത്തിയത്. നായയുടെ ആത്മവിശ്വാസത്തിൽ നിരവധിപേര്‍ മതിപ്പ് പ്രകടിപ്പിച്ചപ്പോള്‍, ഏറ്റുമുട്ടൽ കാട്ടിൽ ആയിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്തമാകുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...