Viral Video: സാരിയുടുത്ത്, കയറില്‍ തൂങ്ങി കൊടുമുടി കയറി 62കാരി, വീഡിയോ വൈറല്‍

യുവാക്കള്‍ക്ക് ട്രെക്കിംഗ്  ഒരു ഹരമാണ്. അടുത്തിടെ  ട്രെക്കിംഗ്  നടത്തിയ യുവാക്കള്‍ക്ക് സംഭവിച്ച  അപകടങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 21, 2022, 02:53 PM IST
  • യുവാക്കളാണ് ഉയര്‍ന്ന മലകള്‍ കയറാന്‍ ഇഷ്ടപ്പെടുന്നത് എന്നാണ് നിങ്ങള്‍ കരുതുന്നത് എങ്കില്‍ തെറ്റി.
  • ഈ ട്രെക്കിംഗ് സംഘത്തില്‍ ഒരു വനിതയുണ്ട്. പ്രായം വെറും 62, വേഷം സാരി...!!
Viral Video: സാരിയുടുത്ത്,  കയറില്‍ തൂങ്ങി കൊടുമുടി കയറി  62കാരി, വീഡിയോ വൈറല്‍

Viral Video: യുവാക്കള്‍ക്ക് ട്രെക്കിംഗ്  ഒരു ഹരമാണ്. അടുത്തിടെ  ട്രെക്കിംഗ്  നടത്തിയ യുവാക്കള്‍ക്ക് സംഭവിച്ച  അപകടങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

യുവാക്കളാണ്  ഉയര്‍ന്ന  മലകള്‍ കയറാന്‍ ഇഷ്ടപ്പെടുന്നത് എന്നാണ്  നിങ്ങള്‍ കരുതുന്നത് എങ്കില്‍ ഈ  വീഡിയോ നിങ്ങളുടെ ആ ചിന്താഗതി തിരുത്തും.   ഈ  ട്രെക്കിംഗ് സംഘത്തില്‍ ഒരു വനിതയുണ്ട്. പ്രായം വെറും 62, വേഷം സാരി...!! 

പ്രായം വെറുമൊരു സംഖ്യയാണെന്ന പഴഞ്ചൊല്ലിന്‍റെ  ജീവിക്കുന്ന ഉദാഹരണമാണ് ഈ 62 കാരി.  ഇവര്‍ തന്‍റെ  നിർഭയത്വവും  ധൈര്യവും കൊണ്ട്  സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിയ്ക്കുകയാണ്   ഇവര്‍.  പഴഞ്ചന്‍ ചിന്താഗതികളെ  തകര്‍ത്തുകൊണ്ട്   ബെംഗളൂരുവിൽ നിന്നുള്ള 62 കാരിയായ നാഗരത്നമ്മ, കയറിയത്  കേരളത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യ കൂടമാണ്.  സാരിയുടുത്താണ് നാഗരത്നമ്മ  1,868 മീറ്റർ (6,129 അടി) ഉയരമുള്ള അഗസ്ത്യ കൂടം കയറിയത്...!! 

ഫെബ്രുവരി 16ന് ബാംഗ്ലൂരിൽനിന്നെതിയ അവര്‍ തന്‍റെ മകനൊപ്പമാണ്  റോപ്പ് ക്ലൈംബിംഗ്  (rope climbing) (നടത്തിയത്. മകന്‍റെ സുഹൃത്തുക്കളും ഒപ്പമുണ്ടയിരുന്നു. വളരെ ആവേശത്തോടെയാണ് നാഗരത്നമ്മ കൊടുമുടി കയറിയത്. 

വീഡിയോ കാണാം:

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Vishnu ()

വിഷ്ണു എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. "അഗസ്ത്യകൂടം. സഹ്യാദ്രി പർവതനിരകളിലെ ഏറ്റവും ഉയരമുള്ളതും കഠിനവുമായ ട്രെക്കിംഗ് കൊടുമുടികളിലൊന്നാണ് ഇത്. 2022 ഫെബ്രുവരി 16-ന് റോപ്പ് ക്ലൈംബിംഗ് നടത്തുന്ന നാഗരത്‌നമ്മയാണ് വീഡിയോ യില്‍.   ബാംഗ്ലൂരിൽ നിന്ന് മകനും സുഹൃത്തുക്കൾക്കുമൊപ്പം അവൾ വന്നു. കർണാടകത്തിന് പുറത്തുള്ള അവളുടെ ആദ്യ യാത്രയാണിത്. വിവാഹത്തിന് ശേഷം കഴിഞ്ഞ 40 വർഷമായി താൻ കുടുംബ ഉത്തരവാദിത്തങ്ങളുടെ തിരക്കിലായിരുന്നുവെന്ന് അവർ പറയുന്നു.  ഇപ്പോൾ അവളുടെ മക്കളെല്ലാം വളർന്ന്  വലുതായി,  സ്ഥിരതാമസമാക്കിയതിനാൽ അവൾക്ക് അവളുടെ സ്വപ്നങ്ങൾ പിന്തുടരാനാകും. അവളുടെ ഉത്സാഹത്തിനും ഊർജത്തിനും തുല്യമാകാൻ ഒപ്പമെത്തിയവര്‍ക്ക് കഴിഞ്ഞില്ല. അവളുടെ കയറ്റം കണ്ട എല്ലാവർക്കും ഇത് ഏറ്റവും പ്രചോദനം നല്‍കുന്നതും സമ്പന്നവുമായ  ഒരു അനുഭവമായിരുന്നു,"വീഡിയോയുടെ അടിക്കുറിപ്പ് പറയുന്നു. 

Also Read: Viral Video: ട്രയൽ റൂമിൽ ഒളിഞ്ഞിരിക്കുന്ന ആളെ കണ്ടോ? വീഡിയോ കണ്ടാല്‍ ഞെട്ടും..!

ഹൈക്കിംഗ്  (Hiking) എന്ന  ഇന്‍സ്റ്റഗ്രാം  പേജില്‍നിന്നാണ് ഈ  വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഇതിനോടകം ആയിരക്കണക്കിന് ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നാഗരത്നമ്മയുടെ നിശ്ചയദാർഢ്യത്തിനു മുന്‍പില്‍ ആളുകള്‍ അമ്പരക്കുകയാണ്.  അതിശയകരമായ ശക്തിയും ഊർജ്ജവും, എന്നാണ് ഒരു  ഉപയോക്താവ് എഴുതിയത്. 
"അവിശ്വസനീയം Hats off.. നിങ്ങൾ ഇനിയും നിരവധി പേർക്ക് പ്രചോദനം നൽകട്ടെ." , മറ്റൊരാൾ അഭിപ്രായപ്പെട്ടു, 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

 

Trending News