Viral Video: വളരെ രസകരമായതും അത്ഭുതപ്പെടുത്തുന്നതും ചിലപ്പോൾ വിഷമിപ്പിക്കുന്നതുമായ വീഡിയോകളാൽ നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ.  പല തരത്തിലുള്ള തികച്ചും വ്യത്യസ്തമായ വീഡിയോകൾ നമുക്ക് ഇവിടെ കാണാൻ കഴിയും.  ശരിക്കും പറഞ്ഞാൽ ചില വീഡിയോകൾ കാണുമ്പോൾ നമുക്ക് നമ്മുടെ കണ്ണുകളെ തന്നെ വിശ്വസിക്കാൻ കഴിയില്ല.  ഇപ്പോഴിതാ വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്.  അത് ആമകളുമായി ബന്ധപ്പെട്ട വീഡിയോയാണിത്.  വീഡിയോയിൽ ആമകൾ ചേരിതിരിഞ്ഞു നടത്തുന്ന മത്സരമാണോ എന്ന് നമുക്ക് തോന്നും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: പെരുമ്പാമ്പും മുതലയും മുഖാമുഖം.. വീഡിയോ കണ്ടാൽ ഞെട്ടും..!  


ഉരഗവർഗ്ഗത്തിൽപ്പെടുന്ന വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന പുറംതോടുള്ള ജീവികളാണ്‌ ആമകൾ എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വെള്ളത്തിലോ വെള്ളത്തിനു സമീപമോ ജീവിക്കുന്ന ഇവ കരയിലാണ്‌ മുട്ടയിടുന്നത്. ഏകദേശം 270-ഓളം വംശജാതികൾ ഇന്ന് ജീവിച്ചിരിക്കുന്നുവെങ്കിലും ഇവയിൽ പലതും വംശനാശഭീഷണി നേരിടുന്നവയാണ്‌. 


Also Read:  കിടാവിനെ വേട്ടയാടാനെത്തിയ സിംഹത്തിന് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ


വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ആമകൾ രണ്ടു ഭാഗത്തായി രണ്ടു ടീമായി തിരിഞ്ഞ് കളിക്കുന്നത്.  ഇത്തരമൊരു ദൃശ്യം ഒരുപക്ഷെ ഇതുവരെ ആരും കണ്ടിട്ടുണ്ടാവില്ല. ഒരു തടിയിന്മേലാണ് ഇവരുടെ മത്സരം. വീഡിയോയിൽ നിങ്ങൾക്ക് കാണാം രണ്ടറ്റത്തും രണ്ടു ടീം പോലെ ആമകൾ കയറി ഇരിപ്പുണ്ട്.  ശേഷം ഏത് ടീം ആദ്യം വെള്ളത്തിൽ പോകും ആര് പിടിച്ചു നിൽക്കും എന്ന മത്സരമാണോ നടക്കുന്നതെന്ന് കണ്ടു നിൽക്കുന്നവർക്ക് തോന്നുന്ന രീതിയിലാണ് പെർഫോമൻസ്.  ഒടുവിൽ ഒരു സൈഡിലെ എല്ലാ ആമകളും പിടിച്ചു നിൽക്കാൻ കഴിയാതെ വെള്ളത്തിൽ വീഴുമ്പോൾ മറുസൈഡിലെ മൂന്നെണ്ണം വിജയികളായി തടിയിൽ പിടിച്ചിരിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.   വീഡിയോ കാണാം...


 



Also Read: Viral Video: കളി ആനയോട്.. കിട്ടി കിടിലം പണി..! വീഡിയോ വൈറൽ


എന്തായാലും വീഡിയോ പുറത്തിറങ്ങിയതോടെ നല്ല രീതിയിൽ വൈറലാകുകയാണ്.  @apieceofnature എന്ന ട്വിറ്ററിലൂടെയാണ് വീഡിയോ വൈറലാകുന്നത്.  I like this game എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 352.5k വ്യൂസും നിരവധി ലൈക്ക്‌സും ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.