ക്ഷേത്രങ്ങളിലെ ഭണ്ഡാരപ്പെട്ടികൾ മോഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ നമ്മൾ ദിവസവും കേൾക്കാറുണ്ട്. പലതും സിസിടിവി ദൃശ്യങ്ങളിൽ ഒക്കെ ന്മമൾ കാണാറുമുണ്ട്. അത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇവിടെ മോഷ്ടാവ് അൽപം വ്യത്യസ്തനാണ്. ഈശ്വര വിശ്വാസി ആണെന്ന് തോന്നുന്നു കള്ളൻ. ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടി മോഷ്ടിക്കാൻ എത്തിയ കള്ളൻ ചെയ്തത് സോഷ്യൽ മീഡിയയിൽ ചിരിപടർത്തിയിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിലേക്ക് കയറിയ കള്ളൻ ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ക്ഷേത്രത്തിനുള്ളിൽ കടന്ന മോഷ്ടാവ് ആദ്യം ചെയ്തത് അവിടെ ഉണ്ടായിരുന്ന വി​ഗ്രഹത്തിന് മുൻപിൽ നിന്ന് കുറച്ച് നേരം പ്രാർഥിക്കുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അതിവേഗം വൈറലായി. സമ്മിശ്ര പ്രതികരണമാണ് വീഡിയോ കണ്ടവർ പ്രകടിപ്പിച്ചത്.  



Also Read: Viral Video: അപകടകാരിയായ രാജവെമ്പാലയെ ചുംബിക്കാൻ ശ്രമിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..!


 


ശ്രീകോവിലിനുള്ളിൽ പ്രവേശിച്ച കള്ളൻ ദേവിയെ ഏതാനും നിമിഷങ്ങൾ ആരാധിക്കുന്നതും തുടർന്ന് ഭണ്ഡാരപ്പെട്ടിയുമായി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. ഓഗസ്റ്റ് അഞ്ചിനാണ് സംഭവം നടന്നത്. മോഷ്ടാവിനെ പിടികൂടാൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്ത് വരികയാണ്. നാട്ടുകാർ ക്ഷേത്രത്തിലേക്ക് സമർപ്പിച്ച രണ്ട് വലിയ ക്ഷേത്രമണികളും വഴിപാടുകളും മോഷണം പോയതായും പോലീസ് പറഞ്ഞു. 19 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.