Viral Video : കൗതുകം കുറച്ച് കൂടി പോയി; കുരങ്ങനെ പിടിക്കാൻ മരത്തിൽ കയറിയ കടുവയ്ക്ക് സംഭവിച്ചത്
ഐഎഎസ് ഉദ്യോഗസ്ഥൻ അവനിഷ് ശരൺ ട്വിറ്ററിൽ പങ്ക് വെച്ച വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വൈറലായി കൊണ്ടിരിക്കുന്നത്.
കടുവകൾ നല്ല വേട്ടക്കാരാണ്. കൂർമ്മ ബുദ്ധിയും ശരീര ദൈർഘ്യവും ഒക്കെയാണ് കടുവകളെ നല്ല വേട്ടക്കാരാക്കുന്നത്. എന്നാൽ ഇപ്പോൾ കടുവയെ പറ്റിച്ച് രക്ഷപ്പെടുന്ന കുരങ്ങന്റെ വിഡിയോയാണ് ആളുകളുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വനത്തിൽ എത്തിയ വിനോദ സഞ്ചരികൾ ചിത്രീകരിച്ച വിഡിയോയാണ് ഇത്. കടുവയോട് തീരെ പേടിയില്ലാതെ പെരുമാറുന്ന കുരങ്ങനും കൗതുകം ആകുകയാണ്.
ഐഎഎസ് ഉദ്യോഗസ്ഥൻ അവനിഷ് ശരൺ ട്വിറ്ററിൽ പങ്ക് വെച്ച വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വൈറലായി കൊണ്ടിരിക്കുന്നത്. സാഹചര്യത്തിന്റെ ഇരയെന്ന അടികുറിപ്പോടെയാണ് വീഡിയോ അവനിഷ് ശരൺ ട്വിറ്ററിൽ പങ്ക് വെച്ചിരിക്കുന്നത്. വളരെ രസകരമായ ഈ വീഡിയോ ഇതിനോടകം ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.
വീഡിയോയിൽ കുരങ്ങനെ വേട്ടയാടാൻ മരത്തിൽ കയറിയതാണ് കടുവ. എന്നാൽ കടുവ അടുത്ത് എത്തും തോറും കുരങ്ങൻ മറ്റ് കൊമ്പുകളിലേക്ക് ചാടി മാറും. ഒടുവിൽ കൊമ്പിന്റെ അറ്റത്ത് എത്തിയപ്പോൾ പിടികിട്ടാതെ കടുവ പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു. ഒരു ചിരിയോടെയാണ് ചിലർ ഈ വീഡിയോ കാണുന്നത്. എന്നാൽ ചിലർ കാണുന്നത് ഇവിടത്തെ ദയനീയയാ അവസ്ഥയാണ്. കാട്ടിലെ ഏറ്റവും ശക്തനായ മൃഗമായിട്ട് പോലും കാട്ടിൽ ഭക്ഷണം കിട്ടാനുള്ള ബുദ്ധിമുട്ടാണ് ഈ വീഡിയോ ചൂണ്ടി കാണിക്കുന്നതെന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...