തന്റെ കൂടപ്പിറപ്പിന് കണ്ണീരോടെ സംസ്ക്കാരം നൽകുന്ന നായ്ക്കൂട്ടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നമ്മുക്ക് ഇഷ്ടപ്പെട്ടവരെ നഷ്ടപ്പെടുന്നത് ഏറെ വിഷമമുള്ള കാര്യമാണെങ്കിലും, മൃഗങ്ങൾ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നത് ഒരു കുഴക്കുന്ന ചോദ്യം തന്നെയാണ്. ആ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഈ വീഡിയോ.
क्या ये ‘जानवर’ हैं ? pic.twitter.com/4VIxUKyNYI
— Awanish Sharan (@AwanishSharan) February 28, 2022
ഐഎസ് ഉദ്യോഗസ്ഥൻ അവനിഷ് ശരൺ ട്വിറ്ററിൽ പങ്ക് വെച്ച വീഡിയോയാണ് ഇപ്പോൾ ജനങ്ങളുടെ മനസ്സിൽ മുറിവ് ഏൽപ്പിക്കുന്നത്. ഇവർ മൃഗങ്ങൾ തന്നെയാണോയെന്ന് ചോദിച്ച് കൊണ്ടാണ് അവനിഷ് ശരൺ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. മരിച്ച നായുടെ ദേഹത്ത് മണ്ണിട്ട് മൂടുകയാണ് ഒരു നായ്ക്കൂട്ടം. കാണുന്നവരുടെ കണ്ണുകളെ പോലും ഈറനണിയിക്കുന്ന ദൃശ്യങ്ങളാണ് ഇവ.
ALSO READ: Viral Video : ഇത് കോഴി തന്നെയാണോ? ഒറ്റ പറക്കൽ എത്തിയത് നദിയുടെ മറുകരയിൽ
ഈ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ എല്ലാ സാമൂഹിക മാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. തന്റെ കൂടപ്പിറപ്പിനോടുള്ള സ്നേഹത്തെയും അവരുടെ പ്രയത്നത്തെയും അഭിനന്ദിച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യരെ സ്നേഹം പഠിപ്പിക്കാൻ ഭൂമിയിലേക്ക് അയച്ച മാലാഖകളാണ് മൃഗങ്ങൾ എന്നാണ് ഒരാൾകമന്റ് ചെയ്തിരിക്കുന്നത്. അവർക്ക് ദേഷ്യപ്പെടാനും, പിണങ്ങാനും അറിയില്ല സ്നേഹിക്കാൻ മാത്രമേ അറിയൂവെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...