Ayodhya Ram Mandir: ജനുവരി 22-ന് ഉത്തർപ്രദേശിലെ അയോധ്യയിൽ നടക്കുന്ന രാംലല്ല 'പ്രാണ്‍ പ്രതിഷ്ഠ' ചടങ്ങിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. രാജ്യത്തെ നിരവധി സെലിബ്രിറ്റികൾ ഈ ചടങ്ങിൽ പങ്കെടുക്കും. 7000 പേര്‍ക്കാണ് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണക്കത്ത് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Ayodhya Ram Temple consecration: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്ക് പൂക്കൾ നൽകുന്നത് ഈ മുസ്ലീം കുടുംബം!!
 
രാജ്യത്തെ നിരവധി പ്രമുഖര്‍ക്ക്  ചടങ്ങിലേയ്ക്ക് ക്ഷണം ഇതിനോടകം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തുനിന്നും മുൻ ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയ്ക്കും ഭാര്യ ബോളിവുഡ് നടി അനുഷ്‌ക ശർമ്മയ്ക്കും ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ചിരിയ്ക്കുകയാണ്.  


Also Read:  Mathura Shahi Eidgah Mosque: മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ കോടതി നിരീക്ഷണത്തിലുള്ള സർവേ ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി 
 
ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ  'പ്രാണ്‍ പ്രതിഷ്ഠ'ചടങ്ങിൽ പങ്കെടുക്കാൻ സെലിബ്രിറ്റി ദമ്പതികളായ വിരാട് കോഹ്ലിക്കും അനുഷ്‌ക ശർമ്മയ്ക്കും ഔപചാരിക ക്ഷണം ലഭിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കും ഭാര്യ അനുഷ്‌ക ശർമ്മയ്ക്കും മുംബൈയിൽ വച്ചാണ് ക്ഷണം ലഭിച്ചത്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിന് ശേഷം വിരാട് കോഹ്‌ലി ഇൻഡോറിൽ നിന്ന് നേരിട്ട് മുംബൈയിലേക്ക് പോയിരുന്നു. 


അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ  'പ്രാണ്‍ പ്രതിഷ്ഠ'ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്ലി. കോഹ്ലിയ്ക്ക് മുന്‍പ്  മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി (MS Dhoni), സച്ചിൻ തെണ്ടുൽക്കർ (Sachin Tendulkar) എന്നിവർക്കും ഔപചാരിക ക്ഷണം ലഭിച്ചിട്ടുണ്ട്. മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് റാഞ്ചിയിലെ വീട്ടിലെത്തി ക്ഷണക്കത്ത് നല്‍കിയിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.