Viral Video: സോഷ്യൽ മീഡിയ ഇത്തരമൊരു പ്ലാറ്റ്ഫോം ആണ് അതിൽ എല്ലായ്‌പ്പോഴും എന്തെങ്കിലുമൊക്കെ വൈറലാകാറുണ്ട് (Viral Video). ഇവിടെ വൈറലാകുന്ന വീഡിയോ എന്നുപറയുന്നത് ചിലപ്പോൾ നമ്മൾക്ക് ചിരി അടക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കും എന്നാൽ ചിലപ്പോൾ അപൂർവ്വമായി നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത വീഡിയോകളായിരിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Viral Video). വീഡിയോ രണ്ടുമുഖമുള്ള ഒരു പാമ്പിനെ സംബന്ധിച്ചുള്ളതാണ്.   അത് ഒരേസമയം രണ്ട് ഇരകളെ അതായത് രണ്ട് കുഞ്ഞെലികളെ വേട്ടയാടുന്നതാണ് വീഡിയോയിൽ.  അതിനിടയിൽ ആ എലികളെ വിഴുങ്ങാനും പാമ്പ്  ശ്രമിക്കുന്നുണ്ട്.   


Also Read: Viral Video: കളി ഞങ്ങളോടോ..? സിംഹങ്ങൾക്ക് എട്ടിന്റെ പണികൊടുത്ത് കാട്ടുപോത്തുകൾ..!


നിമിഷങ്ങൾക്കുള്ളിൽ വൈറലാകുന്ന വീഡിയോയിൽ രണ്ട് തലയുള്ള പാമ്പ് ഒരു വനത്തിൽ ഒരേസമയം രണ്ട് ഇരകളെ വേട്ടയാടുന്നത് നിങ്ങൾക്ക് കാണാം. പാമ്പ് ഒരേസമയം രണ്ട് കുഞ്ഞെലികളെ ആക്രമിക്കുകയും നിമിഷങ്ങൾക്കുള്ളിൽ ഇരുവരെയും വിഴുങ്ങുന്നതും നിങ്ങൾക്ക് കാണാം. വീഡിയോ കാണുമ്പോൾ ശരിക്കും  ആശ്ചര്യം തോന്നും. 


ചുരുങ്ങിയ സമയത്തിനുള്ളിൽ പതിനാലായിരത്തിലധികം ആളുകളാണ് വീഡിയോ (Viral Video) കണ്ടിരിക്കുന്നത്.  ഒപ്പം നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.  ഈ സംഭവം മുഴുവൻ സമീപത്തുണ്ടായിരുന്ന ഒരാൾ തന്റെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. വീഡിയോ കാണാം..


 



 


സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ snake_world എന്ന് പേരിട്ടിരിക്കുന്ന ഒരു പേജിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോ എപ്പോൾ, എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.