ന്യൂഡല്‍ഹി: തന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റേത് മികച്ച പ്രവര്‍ത്തനം തന്നെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര സുരക്ഷ, സാമ്പത്തികം, സാമൂഹ്യനീതി, വിദേശനയം എന്നീ സുപ്രധാന കാര്യങ്ങളില്‍ സര്‍ക്കാരിന് നന്നായിത്തന്നെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നും അതുകൊണ്ടുതന്നെ 2019 ലോക്സഭാ തെരഞ്ഞെടുപ്പിനെ ഞങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ നേരിടാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം നിലനില്‍പ്പിന് വേണ്ടി മാത്രമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം കൊണ്ട് സാധ്യമാകൂവെന്ന്‍ മോദി സൂചിപ്പിച്ചു. അവരെ ഒന്നിപ്പിക്കുന്ന ഒരേയൊരു ഘടകം മോദി വിരുദ്ധത മാത്രമാണ്, എന്നെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും നീക്കുന്നതില്‍ കവിഞ്ഞ് മറ്റ് ലക്ഷ്യങ്ങള്‍ ഒന്നും പ്രതിപക്ഷത്തിനില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ദേശീയ മാസികയായ സ്വരാജ്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.


കോണ്‍ഗ്രസ് ഇപ്പോള്‍ വെറും പ്രാദേശികപ്പാര്‍ട്ടി മാത്രമാണെന്നും, പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതില്‍ അവര്‍ക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


തെരഞ്ഞെടുപ്പില്‍ ഒരു വശത്ത് വികസനവും ഭരണവും മറുവശത്ത് കുഴപ്പങ്ങളുമാണെന്ന് കോണ്‍ഗ്രസിനേയും പ്രതിപക്ഷ കക്ഷികളേയും മോദി പരോക്ഷമായി പരിഹസിച്ചു.