New Delhi: രാജ്യത്ത് മൺസൂൺ സജീവമായി. ദക്ഷിണേന്ത്യ മുതൽ ഉത്തരേന്ത്യ വരെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതായത്  റിപ്പോര്‍ട്ട്  അനുസരിച്ച് രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ ഇപ്പോൾ മൺസൂൺ സജീവമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കനത്ത മഴയെ തുടർന്ന് പല സംസ്ഥാനങ്ങളിലും വെള്ളപ്പൊക്ക സാഹചര്യമാണ്. ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണ് മൺസൂൺ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കത്തെത്തുടർന്ന് ഏറെ അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്.


Also Read:  Kerala Rain: സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും യെല്ലോ അലർട്ട്  


കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കഴിഞ്ഞ 24 മണിക്കൂറിനിടെ ഗുജറാത്തിൽ 7 പേർ മരിച്ചു.  ഗുജറാത്തിൽ നദികൾ ഏറെയും കരകവിഞ്ഞൊഴുകുകയാണ്. മൺസൂൺ ആരംഭിച്ചതിന് ശേഷം 
ജൂൺ മുതൽ ഗുജറാത്തിൽ ഇതുവരെ 69 പേർക്കാണ് ജീവൻ നഷ്ടമായത്. 


Also Read:  ICICI FD Alert: ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത, FD പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ഐസിഐസിഐ ബാങ്ക്


IMD മുന്നറിയിപ്പ് അനുസരിച്ച്‌ അടുത്ത 5 ദിവസത്തേയ്ക്ക്  ഈ സംസ്ഥാനങ്ങളിൽ കനത്ത മഴ ഉണ്ടാകും. 


കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ് അനുസരിച്ച്‌  അടുത്ത 4-5 ദിവസത്തേക്ക് രാജ്യത്തെ പല സംസ്ഥാനങ്ങളിലും കനത്ത മഴയുണ്ടാകും. ഏകദേശം 25 സംസ്ഥാനങ്ങളിലാണ് കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിയ്ക്കുന്നത്. ഛത്തീസ്ഗഡ്, വിദർഭ, മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനം, കേരളം, മാഹി, തീരദേശ ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ശക്തമായ മഴയ്ക്കും ഒപ്പം ഇടി മിന്നലിനും വളരെ സാധ്യതയുണ്ട്


ഗുജറാത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
അഹമ്മദാബാദ്, സൂറത്ത് ഉൾപ്പെടെ ഗുജറാത്തിലെ 6 ജില്ലകളിൽ കനത്ത മഴയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മധ്യപ്രദേശിലും രാജസ്ഥാനിലും മഴ തുടരുകയാണ്. മധ്യപ്രദേശിലെ ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ എന്നിവയുൾപ്പെടെ 33 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് ഇവിടെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.


മുംബൈയിൽ ഉയർന്ന വേലിയേറ്റ മുന്നറിയിപ്പ്


കനത്ത മഴയെ തുടർന്ന് മുംബൈയിൽ ഹൈ ടൈഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  മുംബൈ, നാസിക്  ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. ഇതുമൂലം ഗോദാവരി ഉൾപ്പെടെയുള്ള മറ്റ് നദികൾ കരകവിഞ്ഞൊഴുകുകയാണ്.ഗോദാവരി നദിയുടെ തീരത്തുള്ള നിരവധി ക്ഷേത്രങ്ങൾ വെള്ളത്തിനടിയിലായി. നാസിക്കിൽ മൂന്ന് പേരെ കാണാതായി. മഹാരാഷ്ട്രയിലെ രത്‌നഗിരി ഉൾപ്പെടെ 4 ജില്ലകളിൽ ഓറഞ്ച് അലേർട്ടും 8 ജില്ലകളിൽ യെല്ലോ  അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


Delhi - NCR -ൽ വ്യാപക മഴയ്ക്കുള്ള മുന്നറിയിപ്പാണ് നൽകിയിരിയ്ക്കുന്നത്.  


എന്നാൽ, ബീഹാർ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മഴയില്ല. കനത്ത ചൂട് ഈർപ്പം നിറഞ്ഞ കാലാവസ്ഥ മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ബീഹാറിലും ഉത്തർപ്രദേശിലും മൺസൂൺ ഏറെ ലോലമാണ്. മൺസൂൺ ആരംഭത്തിൽ ചിലയിടങ്ങളിൽ മഴ പെയ്തു. അതിനുശേഷം മഴ ലഭിക്കാത്തതിനാൽ ചൂടും ഈർപ്പവും മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. എന്നാൽ,  അടുത്ത 3-4 ദിവസങ്ങൾക്ക് ശേഷം ബീഹാറിലും യുപിയിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.