ICICI Bank FD Rate Hike: സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്ക്കരിച്ച് ICICI Bank. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പും ICICI ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. പുതിയ നിക്ഷേപങ്ങള്‍ക്കായി ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ് ബാങ്ക് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഇതിനോടകം നിലവിൽ വന്നു, 2 കോടി രൂപയ്ക്ക് മുകളിലുള്ളതും എന്നാൽ 5 കോടിയിൽ താഴെയുള്ളതുമായ നിക്ഷേപങ്ങൾക്ക് ഇത് ബാധകമാണ്. കഴിഞ്ഞ മാസം ആർബിഐ റിപ്പോ നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെയാണ് ഐസിഐസിഐ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.
Also Read: ITR Filling : ഐടിആർ ജൂലൈ 31ന് മുമ്പ് സമർപ്പിക്കൂ; ഈ 5 ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും
വെബ്സൈറ്റ് പറയുന്നതനുസരിച്ച് കോടി രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.10% മുതൽ 5.75% വരെ പലിശ നിരക്കാണ് ICICI Bank വാഗ്ദാനം ചെയ്യുന്നത്.
അതനുസരിച്ച്, 185 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 15 ബേസിസ് പോയിന്‍റ് ആണ് വര്‍ദ്ധിച്ചത്. ഇതോടെ ഈ കാലയളവിലെ FD പലിശ നിരക്ക് 5.25% ആയി ഉയര്‍ന്നു. കൂടാതെ, 390 ദിവസം മുതൽ 18 മാസത്തിൽ താഴെ വരെയുള്ള കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.40 ശതമാനത്തിൽ നിന്ന് 5.60 ശതമാനമായി 20 ബേസിസ് പോയിന്‍റ് വര്‍ദ്ധിപ്പിച്ചതായി ഐസിഐസിഐ ബാങ്ക് വ്യക്തമാക്കി.
ICICI Bank- പുതുക്കിയ പലിശ നിരക്കുകൾ അറിയാം
7 ദിവസം മുതൽ 14, 29, ദിവസം വരെ 3.10% പലിശ ലഭിക്കും
30 ദിവസം മുതൽ 45 ദിവസം വരെ 3.25% പലിശ ലഭിക്കും
46 ദിവസം മുതൽ 60 ദിവസം വരെ 3.50% പലിശ ലഭിക്കും
61 ദിവസം മുതൽ 90 ദിവസം വരെ 4.00% പലിശ ലഭിക്കും
185 ദിവസം മുതൽ 210, 270, ദിവസം വരെ 5.25% പലിശ ലഭിക്കും
271 ദിവസം മുതൽ 289 ദിവസം വരെ 5.35% പലിശ ലഭിക്കും
290 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ 5.35% പലിശ ലഭിക്കും
1 വര്‍ഷം മുതൽ 389 ദിവസം വരെ 5.60% പലിശ ലഭിക്കും
390 ദിവസം മുതൽ 15 മാസത്തിൽ താഴെ വരെ 5.60% പലിശ ലഭിക്കും
5 മാസം മുതൽ 18 മാസം വരെ 5.75% പലിശ ലഭിക്കും
18 മാസം മുതൽ 2 വർഷം വരെ: 5.75% പലിശ ലഭിക്കും
2 വർഷം 1 ദിവസം മുതൽ 3 വർഷം വരെ 5.75% പലിശ ലഭിക്കും
3 വർഷം 1 ദിവസം മുതൽ 5 വർഷം വരെ 5.75% പലിശ ലഭിക്കും
5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ 5.75% പലിശ ലഭിക്കും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...