ന്യൂഡൽഹി: ഉത്തരേന്ത്യയടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും തിങ്കളാഴ്ച കനത്ത മഴ പെയ്തു.  ഡൽഹി-എൻ‌സി‌ആറിലും ഇന്നലെ രാത്രി മഴ പെയ്തിരുന്നു.  ഇതോടെ താപനില കുറഞ്ഞിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


പല പ്രദേശങ്ങളിലും കൊടുങ്കാറ്റിനൊപ്പം വന്ന മഴയെത്തുടർന്ന് (Heavy Rain) റോഡുകളിൽ മരങ്ങൾ വീഴുകയും ഗതാഗതക്കുരുക്ക് ഉണ്ടാകുകയും ചെയ്തു. കനത്ത മഴയ്ക്കിടയിൽ ഇന്നലെ രാത്രി ഡൽഹിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഡൽഹിയിലെ രോഹിണിയിലുണ്ടായ ഭൂചലനത്തിന്റെ (Earthquake) തീവ്രത റിക്ടർ സ്കെയിലിൽ 2.4 ആയി രേഖപ്പെടുത്തിയിട്ടുണ്ട്.  


Also Read: ദന്തേവാഡയിൽ  ഏറ്റുമുട്ടൽ; തലയ്ക്ക് 2 ലക്ഷം വിലയിട്ടിരുന്ന വനിതാ മാവോയിസ്റ്റ്  നേതാവിനെ വധിച്ചു 
 


 



 


ഇതിനുപുറമെ പല പ്രദേശങ്ങളിലും ചെറിയ കൊടുങ്കാറ്റിനൊപ്പം കനത്ത മഴയും ഉണ്ടായി.  അതേസമയം ഹിമാചൽ പ്രദേശിലെ പല പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ കനത്ത മഴയുണ്ടായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.   ഇന്നലെ രാത്രി സോളൻ, ഹാമിർപൂർ, മണ്ഡി, കുളു, ഷിംല എന്നിവിടങ്ങളിൽ കനത്ത മഴയാണ് പെയ്തത്.


ഡൽഹി-എൻ‌സി‌ആറിലും തിങ്കളാഴ്ച രാത്രി കനത്ത മഴ ഉണ്ടായിരുന്നു.  ഇതിനെ തുടർന്ന് കാലാവസ്ഥ ഒന്ന് തണുത്തിട്ടുണ്ട്. ഡൽഹിയോട് ചേർന്നു കിടക്കുന്ന   ലോണി, ബഹാദൂർഗഡ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ ഈ സമയത്ത് മണിക്കൂറിൽ 50-80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയിരുന്നു. ഹരിയാന, രാജസ്ഥാൻ, പടിഞ്ഞാറൻ യുപി എന്നിവിടങ്ങളിലും ഡൽഹിയിലെ അതേ കാലാവസ്ഥയാണ് ഇപ്പോൾ.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക