Guwahati : ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ (Assam) വീണ്ടും ഭൂകമ്പം (Earthquake). ഇന്ന് ബുധാനാഴ്ച വൈകിട്ട് 5.55ന് കംറൂപ് മേഖലയിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. റിക്ടർ സ്കേലിൽ (Richter Scale) 3.2 രേഖപ്പെടുത്തി. മറ്റ് അപകടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടുമില്ല.
Earthquake measuring 3.2 on the Richter scale occurred at 17:55 hours in Kamrup region of Assam: National Center for Seismology
— ANI (@ANI) May 19, 2021
ALSO READ : Earthquake: അസമിൽ ഭൂകമ്പം; റിക്‌ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തി, വടക്കൻ ബംഗാളിലും പ്രകമ്പനം അനുഭവപ്പെട്ടു
അസമിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഭൂകമ്പം ഉണ്ടാകുന്നത്. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ നിന്ന് ഏകദേശം 27 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന കാംറൂപ് മേഖലയിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്.
ALSO READ : Earthquake: Delhi, Noida, NCR region കളിൽ വെള്ളിയാഴ്ച്ച രാത്രിയുണ്ടായ ഭൂചലനം ജനങ്ങളിൽ പരിഭ്രാന്തി പരത്തി
കഴിഞ്ഞ ദിവസം ചൊവ്വാഴ്ച വൈകിട്ട് 5.33നായിരുന്നു ഇതെ തരത്തിൽ അസമിലെ സോണിറ്റ്പൂരിൽ ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.8 രേഖപ്പെടുത്തിയത്.
തുടർച്ചയായി ഉണ്ടായിരിക്കുന്ന ഭൂകമ്പത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക ഉളവാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസം 28ന് റിക്ടർ സ്കേയലിൽ 6.4 റേഖപ്പെടുത്തിയിരുന്നു.
അതേസമയം ഇന്ന് രാവിലെ നേപ്പാളിൽ വിവിധയിടങ്ങളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ജനങ്ങളും പരിഭ്രാന്തരാണ്. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ALSO READ : EarthQuake: നേപ്പാളിൽ ഭൂമി കുലുക്കം,റിക്ടർ സ്കെയിലിൽ 5.3 തീവ്രത
ബുധനാഴ്ച രാവിലെ 5.30 ഓടെയായിരുന്നു ഭൂചലനം. പ്രഭവകേന്ദ്രം തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 113 കിലോമീറ്റര്‍ അകലെയാണ്. എന്നാല്‍ ഇതുവരെ എന്തെങ്കിലും തരത്തിലുള്ള അപകടം നടന്നതായി സൂചനയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.