New Delhi: കഴിഞ്ഞ ദിവസം നടന്ന  BJP സംഘടനാ തല  നേതൃമാറ്റത്തില്‍ പ്രതിഷേധങ്ങള്‍  ഉയരുന്നു.  പാര്‍ട്ടിയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരെ  തഴയുന്നതായാണ്  പരാതി...


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി ദേശീയ  പുനഃസംഘടനയില്‍ പ്രതിഷേധിച്ച് വിമത ശബ്ദമുയര്‍ത്തി ആദ്യം രംഗത്തെത്തിയിരിയ്ക്കുന്നത് പശ്ചിമ ബംഗാള്‍ നേതാവായ രാഹുല്‍ സിന്‍ഹ (Rahul Sinha)യാണ്.     


40 വര്‍ഷം പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച തന്നെ "മറ്റ് പാര്‍ട്ടി"കളില്‍ നിന്നെത്തിയവര്‍ക്കുവേണ്ടി ഒഴിവാക്കിയതായി അദ്ദേഹം   സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. പാര്‍ട്ടി തീരുമാനത്തിനെതിരെ ഇപ്പോള്‍ കൂടുതലൊന്നും  പറയുന്നില്ല. എന്നാല്‍,  അടുത്ത പത്തോ പന്ത്രണ്ടോ ദിവസത്തിനുള്ളില്‍  തന്‍റെ ഭാവി താന്‍ തീരുമാനിക്കുമെന്നും അദ്ദേഹം  പറഞ്ഞു. സംസ്ഥാന ഘടകത്തില്‍പോലും സിന്‍ഹയെ ഉള്‍പ്പെടുത്താത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.  


രാഹുല്‍ സിന്‍ഹയെ ഒഴിവാക്കുമെന്ന്  പ്രതീക്ഷിച്ചതാണ് എന്നാണ് സംസ്ഥാന നേതൃത്വം നടത്തുന്ന വിലയിരുത്തല്‍. ബംഗാള്‍ സംസ്ഥാന ബിജെപി അദ്ധ്യക്ഷനായി ദിലിപ് ഘോഷ് എത്തിയപ്പോഴാണ് രാഹുല്‍ സിന്‍ഹയെ ദേശീയ സെക്രട്ടറിയാക്കിയത്. എന്നാല്‍,  പ്രതീക്ഷിച്ച പ്രവര്‍ത്തനം അദ്ദേഹത്തില്‍ നിന്നുണ്ടായില്ലെന്നാണ് വിലയിരുത്തല്‍. തുടര്‍ന്നാണ് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് പുറത്തായത്.


സിന്‍ഹക്ക് പകരം വിശ്വഭാരതി പ്രൊഫസറും മുന്‍ തൃണമൂല്‍ എംപിയുമായ ഹസ്രയെയാണ് ബിജെപി പരിഗണിച്ചത്.  തൃണമൂലില്‍ നിന്ന് ബിജെപിയിലെത്തിയ മുകുള്‍ റോയിയെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചത്.


40 വര്‍ഷമായി ബിജെപി പ്രവര്‍ത്തകനായ സിന്‍ഹ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ വിശ്വസ്തനായിരുന്നു. ഇനി സംസ്ഥാന പാര്‍ട്ടി  പുനഃസംഘടനയിലാണ് രാഹുല്‍ സിന്‍ഹയുടെ പ്രതീക്ഷ. അതുവരെ കാത്തിരിക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. 


അതേസമയം, ദേശീയ തലത്തില്‍ ഉന്നത സ്ഥാനങ്ങള്‍  പ്രതീക്ഷിച്ച കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കും നിരാശയായിരുന്നു ഫലം.  
കെ. സുരേന്ദ്രനെ സംസ്ഥാന  അദ്ധ്യക്ഷനായി തിരഞ്ഞെടുത്തപ്പോള്‍ മുന്‍ സംസ്ഥാന  അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും  മുതിര്‍ന്ന വനിതാ നേതാവായ  ശോഭാ സുരേന്ദ്രനെയും ദേശീയ തലത്തിലേക്ക് പരിഗണിക്കുമെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു.  എന്നാല്‍,  സംഘടനാ തലത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന നേതൃമാറ്റത്തില്‍ കുമ്മനം രാജശേഖരനും ശേഭാ സുരേന്ദ്രനും  ഉള്‍പ്പെട്ടിട്ടില്ല.


അതേസമയം, ഇടതുപക്ഷത്തില്‍ നിന്നും UDFല്‍ എത്തി ഇപ്പോള്‍ BJPയില്‍ ചേക്കേറിയിരിക്കുന്ന എ. പി അബ്ദുള്ളക്കുട്ടി വീണ്ടും അത്ഭുതം സൃഷ്ടി ച്ചിരിയ്ക്കുകയാണ്.    


Also read: ഭാരിച്ച ഉത്തരവാദിത്തം, പിണറായി സര്‍ക്കാരിനെതിരായ മുന്നണിപ്പോരാളി BJP തന്നെ... അബ്ദുള്ളക്കുട്ടിയുടെ ആദ്യ പ്രതികരണം


BJPയുടെ ദേശീയ ഉപാദ്ധ്യക്ഷനായാണ്  എ. പി അബ്ദുള്ളക്കുട്ടി (A P Abdullakutty) യുടെ സ്ഥാനക്കയറ്റം. 12 വൈസ് പ്രസിഡന്‍റുമാരില്‍ ഒരാളായാണ്  എ. പി അബദുള്ളക്കുട്ടിയെയും തിരഞ്ഞെടുത്തിരിയ്ക്കുന്നത്. നിലവില്‍  സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്നു എ. പി അബ്ദുള്ളക്കുട്ടി.


Also read: മറുകണ്ടം ചാടിയവര്‍ BJP നേതൃനിരയില്‍..!! ദേശീയ ഉപാദ്ധ്യക്ഷനായി എ. പി അബ്ദുള്ളക്കുട്ടി


കേരളത്തില്‍ നിന്നും നിലവില്‍  എ. പി അബ്ദുള്ളക്കുട്ടിയുടെയും ടോം വടക്കന്‍റെയും പേരുകള്‍ മാത്രമാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.