മറുകണ്ടം ചാടിയവര്‍ BJP നേതൃനിരയില്‍..!! ദേശീയ ഉപാദ്ധ്യക്ഷനായി എ. പി അബ്ദുള്ളക്കുട്ടി

BJPയുടെ  നേതൃനിരയില്‍ വന്‍ അഴിച്ചുപണി. പാര്‍ട്ടിയുടെ  പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

Last Updated : Sep 26, 2020, 08:30 PM IST
  • BJPയുടെ നേതൃനിരയില്‍ വന്‍ അഴിച്ചുപണി
  • കേരളത്തില്‍ നിന്നും പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന പദവിയിലേയ്ക്ക് ഇത്തവണ നറുക്ക് വീണത്‌ എ. പി അബ്ദുള്ളക്കുട്ടിയ്ക്കാണ്...!
  • കേരളത്തില്‍ നിന്നും നിലവില്‍ എ. പി അബ്ദുള്ളക്കുട്ടിയുടെയും ടോം വടക്കന്‍റെയും പേരുകള്‍ മാത്രമാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.
മറുകണ്ടം ചാടിയവര്‍  BJP നേതൃനിരയില്‍..!!  ദേശീയ ഉപാദ്ധ്യക്ഷനായി എ. പി അബ്ദുള്ളക്കുട്ടി

New Delhi: BJPയുടെ  നേതൃനിരയില്‍ വന്‍ അഴിച്ചുപണി. പാര്‍ട്ടിയുടെ  പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

കേരളത്തില്‍ നിന്നും പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന പദവിയിലേയ്ക്ക് ഇത്തവണ നറുക്ക് വീണത്‌ എ. പി അബ്ദുള്ളക്കുട്ടിയ്ക്കാണ്...!

BJPയുടെ ദേശീയ ഉപാദ്ധ്യക്ഷനായി  എ.പി അബ്ദുള്ളക്കുട്ടി (A P Abdullakutty)യെ തിരഞ്ഞെടുത്തു. 12 വൈസ് പ്രസിഡന്‍റുമാരില്‍ ഒരാളായാണ്  എ. പി അബദുള്ളക്കുട്ടിയെയും തിരഞ്ഞെടുത്തിരിയ്ക്കുന്നത്. നിലവില്‍  സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്നു എ. പി അബ്ദുള്ളക്കുട്ടി.

ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിംഗ്, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുൻ കേന്ദ്ര മന്ത്രി രാധാമോഹൻ സിംഗ് തുടങ്ങിയവർ ഉപാദ്ധ്യക്ഷൻമാരാണ്.

കെ. സുരേന്ദ്രനെ  (K Surendran) സംസ്ഥാന  അദ്ധ്യക്ഷനായി തിരഞ്ഞെടുത്തപ്പോള്‍ മുന്‍ സംസ്ഥാന  അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും  മുതിര്‍ന്ന വനിതാ നേതാവായ  ശോഭാ സുരേന്ദ്രനെയും ദേശീയ തലത്തിലേക്ക് പരിഗണിക്കുമെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു.  എന്നാല്‍,  സംഘടനാ തലത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന നേതൃമാറ്റത്തില്‍ കുമ്മനം രാജശേഖരനും ശേഭാ സുരേന്ദ്രനും  ഉള്‍പ്പെട്ടിട്ടില്ല.

കേരളത്തില്‍ നിന്നും നിലവില്‍  എ. പി അബ്ദുള്ളക്കുട്ടിയുടെയും ടോം വടക്കന്‍റെയും പേരുകള്‍ മാത്രമാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. 

ടോം വടക്കനെ ദേശീയ വക്താവായാണ്  തിരഞ്ഞെടുത്തിരിയ്ക്കുന്നത്.   23 ദേശീയ വക്താക്കളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  ഭൂപേന്ദ്ര യാദവടക്കം 8 ജനറൽ സെക്രട്ടറിമാരാണുള്ളത്. 3 ജോയിന്‍റ്  ജനറൽ സെക്രട്ടറിമാരും 13 ദേശീയ സെക്രട്ടറിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്.

Also read: ശോഭാ സുരേന്ദ്രന് ദേശീയ തലത്തില്‍ അംഗീകാരം, National Women Commission ചെയർപേഴ്‌സൺ ആയേക്കും

കർണാടകയിൽ നിന്നുള്ള യുവ നേതാവും എംപിയുമായ തേജസ്വി സൂര്യയാണ് യുവമോർച്ചയുടെ പുതിയ ദേശീയ അദ്ധ്യക്ഷൻ. അതേസമയം ബി. എല്‍.  സന്തോഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. ഐടി, സാമൂഹിക മാധ്യമ ചുമതലയില്‍ അമിത് മാളവ്യ തുടരും.

മുന്‍പ്  ജനറല്‍സെക്രട്ടറിമായിരുന്ന രാം മാധവ്,  മുരളീധര്‍ റാവു എന്നിവരെ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്. 

 

Trending News