West Bengal Election അവസാനഘട്ടം; വോട്ടെടുപ്പ് ആരംഭിച്ചു
മാൽഡ, മുർഷിദാബാദ്, ബിർഭം, കൊൽക്കത്ത എന്നീ നാല് ജില്ലകളിലായി 35 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുക
കൊൽക്കത്ത: പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് (Election) തുടങ്ങി. എട്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. മാൽഡ, മുർഷിദാബാദ്, ബിർഭം, കൊൽക്കത്ത എന്നീ നാല് ജില്ലകളിലായി 35 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുക. കൊല്‍ക്കത്ത നോര്‍ത്തിലെ ഏഴ് മണ്ഡലങ്ങളും ഇന്ന് പോളിങ് ബൂത്തിലേക്ക് (Polling) എത്തും.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് അവസാന രണ്ട് ഘട്ട തെരഞ്ഞെടുപ്പും നടന്നത്. തെരഞ്ഞെടുപ്പ് റാലികൾക്ക് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. അധികാരം നിലനിർത്താൻ തൃണമൂൽ കോൺഗ്രസ് (TMC) പരിശ്രമിക്കുമ്പോൾ അധികാരം പിടിച്ചെടുക്കാനാണ് ബിജെപിയുടെ (BJP) ശ്രമം. മൂന്ന് പതിറ്റാണ്ട് സംസ്ഥാനം ഭരിച്ചിരുന്ന ഇടതുപക്ഷമാകട്ടെ കോൺഗ്രസിനൊപ്പം ചേർന്ന് മത്സിരിക്കുന്നതിലൂടെ അധികാരവഴിയിൽ തിരിച്ചെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശശി പഞ്ജി, സാധൻ പാണ്ഡെ എന്നീ മന്ത്രിമാരും ഇന്ന് ജനവിധി തേടുന്നുണ്ട്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളുടെ ചരിത്രമുള്ള ബിർഭം ജില്ലയാണ് ശ്രദ്ധാകേന്ദ്രം. മാർച്ച് 27 ന് ആരംഭിച്ച ബംഗാളിലെ എട്ട് ഘട്ടമായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പോളിങ് പൂർത്തിയാകുന്നതോടെ അവസാനിക്കും. ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പും അവസാനിക്കും. മൂന്ന് നാൾ കാത്തിരിപ്പിന് ഒടുവിൽ മെയ് രണ്ടിനാണ് വോട്ടെണ്ണൽ. അതേസമയം പോസ്റ്റ്പോൾ സർവെ ഫലങ്ങള്‍ ഇന്ന് രാത്രി ഏഴ് മണിയോടെ പുറത്തുവരും.
ഏപ്രിൽ 10 ന് നടന്ന നാലാം ഘട്ട വോട്ടെടുപ്പിനിടെ അക്രമത്തിൽ നാല് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് തെരഞ്ഞെടുപ്പ് താൽക്കാലികമായി നിർത്തിവച്ച കൂച്ച് ബെഹാറിലെ സിതാൽകുച്ചി മണ്ഡലത്തിലെ ബൂത്ത് നമ്പർ 126 ലും ഇന്ന് പോളിങ് നടക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...