West Bengal Assembly Election 2021; ഏഴാം ഘട്ടം ആരംഭിച്ചു; കൊവിഡ് ബാധിച്ച് മരിച്ച സ്ഥാനാർഥികൾ മൂന്നായി

സ്ഥാർഥികൾ മരിച്ച മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് 16 ന് നടക്കും

Written by - Zee Malayalam News Desk | Last Updated : Apr 26, 2021, 09:23 AM IST
  • മുന്‍ ഘട്ടങ്ങളില്‍ അക്രമം നടന്ന പശ്ചാത്തലത്തില്‍ ഏഴാം ഘട്ടത്തിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്
  • 796 കമ്പനി കേന്ദ്രസേനയാണ് ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്
  • കൊവിഡ് സാഹചര്യത്തില്‍ റോഡ് ഷോക്കും റാലികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
  • കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമുള്ള തെരഞ്ഞെടുപ്പ് കൂടിയാണിത്
West Bengal Assembly Election 2021; ഏഴാം ഘട്ടം ആരംഭിച്ചു; കൊവിഡ് ബാധിച്ച് മരിച്ച സ്ഥാനാർഥികൾ മൂന്നായി

കൊൽക്കത്ത: പശ്ചിമബം​ഗാൾ നിയമസഭാ തെര‍ഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ദക്ഷിൺ ദിനാജ്പൂർ, മുർഷിദാബാദ്, മാൽദ, പശ്ചിം ബർധമാൻ, കൊൽക്കത്ത എന്നീ ജില്ലകളിലായി 34 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഏഴാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍ ഘട്ടങ്ങളില്‍ അക്രമം നടന്ന പശ്ചാത്തലത്തില്‍ ഏഴാം ഘട്ടത്തിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 796 കമ്പനി കേന്ദ്രസേനയാണ് ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission) നിയോഗിച്ചിട്ടുള്ളത്. കൊവിഡ് സാഹചര്യത്തില്‍ റോഡ് ഷോക്കും റാലികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊവിഡ് (Covid) പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമുള്ള തെരഞ്ഞെടുപ്പ് കൂടിയാണിത്.

പല പ്രമുഖരും ജനവിധി തേടുന്ന തെരഞ്ഞെടുപ്പാണ് ഏഴാം ഘട്ടത്തിലേത്. മന്ത്രിയും മുൻ കൊൽക്കത്ത മേയറുമായ സുബ്രതാ മുഖർജി, ബാലി​ഗഞ്ച മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നു. അടുത്തിടെ കൊൽക്കത്ത മേയർ സ്ഥാനം ഒഴിഞ്ഞ ന​ഗരവികസന മന്ത്രി ഫിർഹാദ് ഹക്കിം, കൊൽക്കത്ത ബന്ദർ മണ്ഡലത്തിലും മന്ത്രി ശോഭരൻദേബ് ചന്ദോപാധ്യായ ഭവാനിപൂരിലും മന്ത്രി മാളോയ് ഘട്ടക് അസൻസോൾ ഉത്തറിലും മത്സരിക്കും. നടി സായോനി ​ഘോഷും തൃണമൂൽ കോൺ​ഗ്രസിനായി (TMC) മത്സരരം​ഗത്തുണ്ട്. ബിജെപിക്ക് (BJP) വേണ്ടി പ്രമുഖ സാമ്പത്തിക വിദ​ഗ്ധനായ അശോക് ലാഹിരി ബാലൂർഘട്ടിലും പ്രമുഖ നടൻ രുദ്ര നീൽ ഘോഷ് ഭവാനിപൂരിലും മത്സരിക്കുന്നു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അ​ഗ്നിമിത്ര പാൽ, തൃണമൂലിൽ നിന്ന് കൂറുമാറിയ മുൻ അസൻസോൾ മേയർ ജിതേന്ദ്ര തിവാരി എന്നിവരും മത്സരരം​ഗത്തുണ്ട്.

ALSO READ: West Bengal Assembly Election 2021: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ആ​റാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു

വിദ്യാർഥി സംഘടനാ രം​ഗത്ത് ശ്രദ്ധേയയായ ഐഷി ഘോഷ്, ഡോ. ഫുവാദ് ഹാലിം എന്നിവരാണ് ഏഴാം ഘട്ടത്തിലെ പ്രധാന സംയുക്ത മുന്നണി സ്ഥാനാർഥികൾ. ഇടതുപക്ഷം സ്ഥിരമായി ജയിക്കാറുള്ള ജാമുരിയയിലാണ് ഐഷി ഘോഷ് മത്സരിക്കുന്നത്. ഡോ. ഫുവാദ് ഹാലിം, ബാലി​ഗഞ്ചിലും മത്സരിക്കുന്നു. ഇതിനിടെ ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർഥി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 24 പർ​ഗാനാസ്-വടക്ക് ജില്ലയിലുള്ള ഖർദ മണ്ഡലത്തിലെ തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർഥി കാജൽ സിൻഹ ആണ് മരിച്ചത്. ഇതോടെ ബം​ഗാളിൽ കൊവിഡ് ബാധിച്ച് മരിച്ച സ്ഥാനാർഥികളുടെ എണ്ണം മൂന്നായി.

കഴിഞ്ഞ ബുധനാഴ്ചയാണ് സിൻഹയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അന്ന് മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയായിരുന്നു ഖർദയിൽ തെരഞ്ഞെടുപ്പ്. മുർഷിദാബാദിലെ സാമശേർ​ഗഞ്ച്, ജം​ഗിപ്പൂർ എന്നിവിടങ്ങളിലെ സംയുക്തമുന്നണി സ്ഥാനാർഥിമാരാണ് നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചത്. ഈ മണ്ഡലങ്ങളിലേക്ക് മെയ് 16ന് ഉപതെരഞ്ഞെടുപ്പ് നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News