കൊല്‍ക്കത്ത:പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നില്‍ക്കുന്നതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ ഇടത് മുന്നണിയും കോണ്‍ഗ്രസ്സും തമ്മില്‍ ആരംഭിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരു കൂട്ടരും നിലനില്‍പ്പിനായുള്ള പോരാട്ടമാണ് സംസ്ഥാനത്ത് നടത്തുന്നത്,അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ധാരണ അടക്കമുള്ള കാര്യങ്ങളില്‍ 
ചര്‍ച്ചനടത്തി തീരുമാനിക്കണം എന്നാണ് ഇടത് മുന്നണിയുടെ നിലപാട്.


അവര്‍ ആക്കാര്യം കോണ്‍ഗ്രസ്‌ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേത് പോലെ സീറ്റിനെ ചൊല്ലി ഇടഞ്ഞ സാഹചര്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ 
ആവര്‍ത്തിക്കരുതെന്നാണ് ഇടത് മുന്നണിയുടെ നിലപാട്,സിപിഎം,സിപിഐ,ഫോര്‍വേര്‍ഡ് ബ്ലോക്ക്,ആര്‍എസ്പി എന്നീ പാര്‍ട്ടികള്‍ അടങ്ങുന്ന ഇടത് മുന്നണിക്ക്‌ 


സംസ്ഥാനത്ത് കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നത് ഗുണം ചെയ്യുമെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തല്‍,


അതുകൊണ്ട് തന്നെ ഉടന്‍ തന്നെ ഇടത് മുന്നണി നേതാക്കളും സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ നേതാക്കളുമായി ഒരുമിച്ചിരുന്നു ചര്‍ച്ച നടത്തുന്നതിനാണ് തയ്യാറാകുന്നത്.


ഇപ്പോള്‍ പ്രാഥമികമായി നടത്തിയ ചര്‍ച്ചകളില്‍ ഇരുകൂട്ടരും തൃപ്തരാണ് എന്നാണ് വിവരം.


അതുകൊണ്ട് തന്നെ ചര്‍ച്ചകള്‍ തുടരും എന്നാണ് കോണ്‍ഗ്രസിന്റെയും ഇടത് മുന്നണിയുടെയും നേതാക്കള്‍ നല്‍കുന്ന വിവരം.
എന്തായാലും തെരഞ്ഞെടുപ്പ് ധാരണയോടെ ഇരുകൂട്ടരും പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്.
ചര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ സീറ്റുകള്‍ പങ്ക് വെയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇരുപക്ഷത്തെയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ചനടത്തും.


Also Read:പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി;ചൈന അതിക്രമിച്ച് കയറിയത് ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമെന്ന് രാഹുല്‍!


 


എന്തായാലും സംസ്ഥാന രാഷ്ട്രീയത്തില്‍ തങ്ങളുടെ പ്രസക്തി നഷ്ടമായില്ല എന്ന് തെളിയിക്കുക ഇടത് മുന്നണിയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യമാണ്.
അതുകൊണ്ട് തന്നെ ഇരുകൂട്ടരും വിട്ട് വീഴ്ച്ചയ്ക്കും തയ്യാറാകും, മുഖ്യമന്ത്രി മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സും ബിജെപിയും 
തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ തങ്ങള്‍ ഒന്നിച്ച് നിന്നില്ലെങ്കില്‍ അത് രാഷ്ട്രീയമായ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ്സും ഇടത് മുന്നണിയും 
തിരിച്ചറിഞ്ഞിട്ടുണ്ട്.അതുകൊണ്ട് തന്നെയാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നത്.