രാജ്യത്ത് 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, കോവിഡ് മുന്നണി പോരാളികൾക്കും  (Covid Frontline Workers) വാക്‌സിൻ പ്രീകോഷൻ ഡോസ് (Covid Vaccine Precaution Dose) നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Primeminister Narendra Modi) പ്രഖ്യാപിച്ചിരുന്നു. ജനുവരി 10 മുതലാണ് വാക്‌സിൻ പ്രീകോഷൻ ഡോസ് നൽകാൻ ആരംഭിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ്?


കോവിഡിനെതിരെ ഇന്ത്യയിൽ ആകെ 2 വാക്‌സിനുകളാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. ഈ വാക്‌സിനുകളുടെ രണ്ട് ഡോസുകളാണ് ഇപ്പോൾ നൽകുന്നത്. എന്നാൽ ഒമിക്രോൺ കോവിഡ് വകഭേദം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ ശേഷി വർധിപ്പിക്കാൻ നൽകുന്ന മൂന്നാമത്തെ വാക്‌സിന് ഡോസിനാണ് ബൂസ്റ്റർ വാക്‌സിൻ ഡോസ്, അല്ലെങ്കിൽ പ്രീകോഷൻ ഡോസ് എന്ന് വിളിക്കുന്നത്.


ALSO READ: Night Curfew : ഒമിക്രോൺ രോഗബാധ പടരുന്നു; കർണാടകയിലും രാത്രികാല കർഫ്യു


നിരവധി രാജ്യങ്ങൾ ഇതിനോടകം കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് നല്കാൻ ആരംഭിച്ച് കഴിഞ്ഞു.  ഇന്ത്യയിൽ ബൂസ്റ്റർ വാക്‌സിൻ ഡോസ് നൽകുമെന്ന് പ്രഖ്യാപിച്ചപ്പോൾ, പ്രധാനമന്ത്രി ഇതിനെ ബൂസ്റ്റർ വാക്‌സിൻ ഡോസ് എന്ന് വിളിക്കില്ലെന്ന് പറഞ്ഞിരുന്നു. ഇത്തരത്തിൽ നൽകുന്ന വാക്‌സിൻ ഡോസിനെ പ്രീകോഷൻ ഡോസ് എന്ന് വിളിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.


ALSO READ: Covaxin | കുട്ടികൾക്ക് കൊവാക്സിൻ, അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകി ഡിസിജിഐ


എപ്പോഴാണ് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത്?


കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് എടുത്ത് ഒമ്പത് മുതൽ 12 മാസങ്ങൾ വരെ കഴിയുമ്പോഴാണ് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകുന്നത്. എന്നാൽ ഇതിന് കൃത്യമായ ഇടവേള ഇനിയും നിശ്ചയിച്ചിട്ടില്ല. കോവിഷീല്‍ഡ്, കോവാക്‌സിന്‍ വാക്‌സിനുകളുടെ ബൂസ്റ്റർ ഡോസ് എടുക്കാനുള്ള ഇടവേളകള്‍ പരിശോധിച്ചുവരികയാണ്.


ALSO READ: Omicron | 415 കേസുകൾ, കൂടുതൽ രോ​ഗികൾ മഹാരാഷ്ട്രയിൽ, ഒമിക്രോൺ ആശങ്കയിൽ രാജ്യം


വാക്‌സിൻ ഡോസുകളുടെ ഇടവേളകൾ സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായിട്ടുള്ള ഭൂരിപക്ഷം പേരും രണ്ടാം ഡോസ് സ്വീകരിച്ചിട്ട് ഇതിനോടകം ഒമ്പത് മാസം പിന്നിട്ട് കഴിഞ്ഞിട്ടുണ്ട്.  നിലവില്‍ രാജ്യത്ത് മുതിര്‍ന്ന ജനസംഖ്യയുടെ 61 ശതമാനത്തോളം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.