ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതരമായി പരിക്കേറ്റെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മുഖത്ത് ​ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ മമതയെ ചികിത്സയ്ക്കായി എസ്എസ്‌കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് തൃണമൂൽ കോൺഗ്രസ് അറിയിക്കുകയും ചെയ്തിരുന്നു. ചോര വാർന്ന മുഖവുമായി ആശുപത്രിയിൽ കിടക്കുന്ന മമതയുടെ ചിത്രങ്ങൾ അണികളെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നെറ്റിയിൽ ആഴത്തിലുള്ള മുറിവോട് കൂടി ആശുപത്രി കിടക്കയിൽ കിടക്കുന്ന മമതയുടെ ചിത്രങ്ങൾ തൃണമൂൽ കോൺഗ്രസ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതിന് പിന്നാലെ മമതയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാനായി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചകളാണ് നടന്നത്. ദക്ഷിണ കൊൽക്കത്തയിലെ ബാലിഗംഗിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ മമത കാളിഘട്ടിലെ വസതിയിൽ വീഴുകയായിരുന്നുവെന്ന് മമതാ ബാനർജിയുടെ സഹോദരൻ കാർത്തിക് ബാനർജി പറഞ്ഞു.  


ALSO READ: ആകെ വിറ്റു പോയത് 12,000 കോടി ഇലക്ട്റൽ ബോണ്ട്; പകുതിയും ബിജെപിക്ക്; ബോണ്ട് വാങ്ങിയവരിൽ മുന്നിൽ സാന്റിയാഗോ മാർട്ടിന്റെ കമ്പനി


69 കാരിയായ മമത തൻ്റെ വീട്ടിൽ കാൽ വഴുതി വീഴുകയും ഇതിനിടെ  ഫർണിച്ചറുകളിൽ തല ഇടിക്കുകയുമായിരുന്നുവെന്ന് ആശുപത്രി ഉദ്യോഗസ്ഥർ പറഞ്ഞു. നെറ്റിയിൽ ബാൻഡേജുമായി വീൽ ചെയറിൽ കിടത്തി മമതയെ കൊൽക്കത്തയിലെ എസ്എസ്കെഎംആശുപത്രിയിലെ ന്യൂറോ സയൻസസ് വിഭാഗത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾ മമതയ്ക്ക് പിന്തുണയുമായി രം​ഗത്ത് വന്നിരുന്നു. 


രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്നാണ് മമത വീണതെന്നാണ് വിവരം. നെറ്റിയിലേറ്റ ആഴത്തിലുള്ള മുറിവിന് തുന്നലിട്ടിട്ടുണ്ട്. ചികിത്സയ്ക്ക് ശേഷം മമത ആശുപത്രി വിട്ടെന്ന വിവരമാണ് ഏറ്റവുമൊടുവിലായി പുറത്തുവന്നിരിക്കുന്നത്. ഡോക്ടർമാർ മമതയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.