Electoral Bonds : ആകെ വിറ്റു പോയത് 12,000 കോടി ഇലക്ടറൽ ബോണ്ട്; പകുതിയും ബിജെപിക്ക്; ബോണ്ട് വാങ്ങിയവരിൽ മുന്നിൽ സാന്റിയാഗോ മാർട്ടിന്റെ കമ്പനി

Electoral Bonds Buyers And Politcal Party List : സാന്റിയോഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനിയാണ് ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ട് വാങ്ങിയത്.  

Written by - Zee Malayalam News Desk | Last Updated : Mar 15, 2024, 11:06 AM IST
  • കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനിയാണ് ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ട് വാങ്ങിയത്
  • 1368 കോടിയുടെ ബോണ്ടാണ് ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനി വാങ്ങിയത്.
Electoral Bonds : ആകെ വിറ്റു പോയത് 12,000 കോടി ഇലക്ടറൽ ബോണ്ട്; പകുതിയും ബിജെപിക്ക്; ബോണ്ട് വാങ്ങിയവരിൽ മുന്നിൽ സാന്റിയാഗോ മാർട്ടിന്റെ കമ്പനി

Electoral Bond List : സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് 2019 സാമ്പത്തിക വർഷം മുതൽ ഈ മാർച്ച് വരെ സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ (എസ്ബിഐ) ഇലക്ടറൽ ബോണ്ടിന്റെ കണക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടു, ബോണ്ടി വാങ്ങിയവർ, ബോണ്ട് പണമാക്കിയവർ എന്നിങ്ങിനെ രണ്ട് പട്ടികയായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019 ഏപ്രിൽ മുതൽ ആകെ വിറ്റു പോയത് 22,217 ബോണ്ടുകളാണ്. ഇവയുടെ മൂല്യം ഏകദേശം 12,000 കോടി രൂപയാണ്. അതേസമയം അദാനി, റിലയൻസ് ഗ്രൂപ്പുകളുടെ പേര് പട്ടികയില്ല. ഇലക്ടറൽ ബോണ്ട് വിഷയത്തിന്മേലുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിൽ കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനിയാണ് ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ട് വാങ്ങിയത്. 1368 കോടിയുടെ ബോണ്ടാണ് ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനി വാങ്ങിയത്. ബിജെപിയാണ് പകുതിയിലേറെയും ബോണ്ടുകൾ പണമാക്കി മാറ്റിയത്. 6060 കോടി രൂപയുടെ ബോണ്ടുകളാണ് ബിജെപി പണമാക്കി മാറ്റിയത്. 1609 കോടി രൂപയുടെ ബോണ്ട് പണമാക്കിയ തൃണമൂൽ കോൺഗ്രസാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് പണമാക്കിയത് 1421 കോടിയുടെ ഇലക്ടറൽ ബോണ്ടുകളാണ്. അതേസമയം നിശ്ചിത ബോണ്ട് ഏത് പാർട്ടി സ്വന്തമാക്കിയെന്ന് വ്യക്തതയില്ല.

ALSO READ : Electoral Bond Update: എസ്ബിഐ കൈമാറിയ ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാൻ പ്രത്യേക സമിതി

ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ട് വാങ്ങിയവർ

1. ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ്: 1368 കോടി രൂപ 

2. മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ: 966 കോടി രൂപ 

3. ക്വിക് സപ്ലൈ ചെയിൻ: 410 കോടി രൂപ 

4. വേദാന്ത: 400.65 കോടി രൂപ 

5. ഹാൽദിയ എനർജി: 377 കോടി രൂപ 

6. ഭാരതി ഗ്രൂപ്പ്: 247 കോടി രൂപ 

7. എസെൽ മൈനിങ് ആൻഡ് ഇൻഡസ്ട്രീസ്: 224.5 കോടി രൂപ 

8. വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി: 220 കോടി രൂപ 

9. കെവെന്റർ ഫുഡ്പാർക്ക് ഇൻഫ്ര: 195 കോടി രൂപ 

10. മദൻലാൽ ലിമിറ്റഡ്: 185 കോടി രൂപ

ഏറ്റുവും കൂടുതൽ ഇലക്ടറൽ ബോണ്ട് പണമാക്കിയ പാർട്ടികൾ

 1. ബിജെപി: 6060 കോടി രൂപ

2.  തൃണമൂൽ കോൺഗ്രസ്: 1609 കോടി രൂപ

3.  കോൺഗ്രസ്: 1421 കോടി രൂപ

4. ബിആർഎസ്: 1214 കോടി രൂപ

5. ബിജെഡി: 775 കോടി രൂപ

6. ഡിഎംകെ: 639 കോടി രൂപ

7. വൈഎസ്ആർ കോൺഗ്രസ്: 337 കോടി രൂപ

8. ടിഡിപി: 218 കോടി രൂപ

9. ശിവസേന: 159 കോടി രൂപ

10. ആർജെഡി: 72 കോടി രൂപ

എന്താണ് ഇലക്ടറൽ ബോണ്ട്?

രാജ്യത്തെ ആർക്കും പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് പണം സംഭാവന ചെയ്യാൻ കഴിയുന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി . 2017 ലെ യൂണിയൻ ബജറ്റ് സെഷനിൽ ആദ്യമായി പ്രഖ്യാപിച്ച, "ഇലക്ടറൽ ബോണ്ടുകൾ" പലിശ രഹിത "ബെയറർ ഇൻസ്ട്രുമെന്റ്സ്" ആണ്, അതായത്, പ്രോമിസറി നോട്ടിന് സമാനമായി, ആവശ്യാനുസരണം അവ ബെയറർക്ക് നൽകണം . 

ഇലക്ടറൽ ബോണ്ടുകൾ ഇന്ത്യൻ പൗരന്മാരെയോ ഇന്ത്യയിൽ സംയോജിപ്പിച്ചിരിക്കുന്ന ഒരു ബോഡിയെയോ ബോണ്ടുകൾ വാങ്ങാൻ അനുവദിക്കുന്നു, ഇത് രാഷ്ട്രീയ പാർട്ടികൾക്ക് അജ്ഞാത സംഭാവനകൾ നൽകുന്നതിന് സഹായിക്കുന്നു. വിദേശത്തുനിന്ന് ഉൾപ്പെടെ കോർപറേറ്റ് സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും രാഷ്ട്രീയ പാർട്ടികൾക്ക് നേരിട്ട് സംഭാവന സ്വീകരിക്കാവുന്ന തരത്തിലായിരുന്നു നിയമം . ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇത്തരത്തിൽ സംഭാവനകൾ നൽകാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News