ജമ്മു കശ്മീർ: മഞ്ഞിന്റെ കമ്പളം പുതച്ച് ഭൂമിയിലെ സ്വർ​ഗം. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന കശ്മീർ താഴ്വരകളെ വിശേഷിപ്പിക്കാൻ ഭൂമിയിൽ ഉപമകളില്ല. മഞ്ഞുമലകൾ വിസ്മയം തീർക്കുന്ന കശ്മീർ എന്നും സഞ്ചാരികളുടെ സ്വർ​ഗമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണ കശ്മീർ വൈറ്റ് ക്രിസ്മസിനെ വരവേൽക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ജമ്മു, കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ ഡിസംബർ 23 മുതൽ ഡിസംബർ 25 വരെ മഞ്ഞ് വീഴ്ചയുണ്ടാകുമെന്നാണ് പ്രവചനം.


ALSO READ: മഞ്ഞിലും മഴയിലും മുങ്ങി ദുബായ്


വിദേശ രാജ്യങ്ങളിൽ ക്രിസ്മസ് രാത്രിയിലോ (Christmas Eve) ക്രിസ്മസ് ദിനത്തിലോ മഞ്ഞ് വീഴ്ചയുണ്ടായാൽ വൈറ്റ് ക്രിസ്മസ് എന്നാണ് അറിയപ്പെടുന്നത്. പ്രത്യേകിച്ചും വടക്കൻ അർധ​ഗോളത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങളിലാണ് വൈറ്റ് ക്രിസ്മസ് ആഘോഷിക്കുന്നത്. യുകെയിൽ ക്രിസ്മസ് ദിനത്തിലോ തലേ രാത്രിയിലോ മഞ്ഞുതുള്ളികൾ പൊഴിഞ്ഞാൽ വൈറ്റ് ക്രിസ്മസായി ആഘോഷിക്കും.


ഡിസംബർ 23 മുതൽ ഡിസംബർ 25 വരെ താഴ്‌വരയിലും ലഡാക്കിലും മിതമായതോ കനത്തതോ ആയ മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കശ്മീർ താഴ്‌വരയിലും ലഡാക്കിലും സീസണിലെ ഏറ്റവും താഴ്ന്ന നിലയിലാണ് താപനില. ശ്രീനഗറിൽ -3.8°C, പഹൽഗാം -5.6°C, ഗുൽമാർഗിൽ -8.6°C എന്നിങ്ങനെയാണ് കുറഞ്ഞ താപനില.


ALSO READ: മഞ്ഞ് പാളികള്‍ക്ക് നടുവില്‍ ഇങ്ങനെയും ആഡംബര ഹോട്ടല്‍ !


ലഡാക്കിലെ ഡ്രാസ് പട്ടണത്തിലെ ഏറ്റവും കുറഞ്ഞ താപനില -18.1°C, ലേ-12.1°C, കാർഗിൽ -11.6°C എന്നിങ്ങനെയാണ്. ജമ്മു നഗരത്തിൽ 4.0 ഡിഗ്രി സെൽഷ്യസും, കത്രയിൽ 3.5 ഡിഗ്രി സെൽഷ്യസും, ബറ്റോട്ട് -1.5 ഡിഗ്രി സെൽഷ്യസും, ബനിഹാൽ -3.6 ഡിഗ്രി സെൽഷ്യസും, ഭാദെർവയിൽ -2.2 ഡിഗ്രി സെൽഷ്യസും രാത്രിയിലെ ഏറ്റവും താഴ്ന്ന താപനിലയായി രേഖപ്പെടുത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.