സ്റ്റോക്ക്‌ഹോം :ഹോട്ടല്‍ എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെ ഇരിക്കണം,
മഞ്ഞ് പാളികള്‍ക്ക് നടുവില്‍ ഒഴുകുന്ന ഹോട്ടല്‍ ,അതിന്‍റെ പേരാണ് അതീവ രസകരം "ആര്‍ട്ടിക്ക് ബാത്ത്" എന്ന് പറഞ്ഞാല്‍ മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന ഹോട്ടല്‍,
സ്വീഡനിലെ ഈ അതിമനോഹര ഹോട്ടല്‍ രൂപ ഘടന കൊണ്ടും ശ്രദ്ധേയമാണ്.ഒരു പൂജ്യത്തിന്‍റെ ആകൃതിയില്‍ രൂപ കല്‍പ്പന.ലൂലെ നദിയിലൂടെ ഹോട്ടല്‍ ഇങ്ങനെ ഒഴുകും.നദിയില്‍ ഒരു കുളം തെന്നിമാറുന്നത് പോലെ,ഹോട്ടലില്‍ പ്രവേശിക്കണമെങ്കില്‍ ഒരു മരപ്പാലത്തിലൂടെ പോകണം.
ഹോട്ടലിന്‍റെ മധ്യഭാഗത്ത് വലിയ നീന്തല്‍ക്കുളമുണ്ട്.12 റൂമുകള്‍ ഉള്ള ഹോട്ടലില്‍ വിവിധ ഭാഗങ്ങളില്‍ നീന്തുന്നതിനുള്ള സൗകര്യം ഉണ്ട്.
രണ്ട് ആര്‍ക്കിടെക്ക്റ്റുകള്‍ ചേര്‍ന്നാണ് ഈ മനോഹര ഹോട്ടല്‍ രൂപ കല്‍പ്പന ചെയ്തത്.ബെര്‍ട്ടില്‍ ഹാര്‍സ്ട്രേമും ജോണ്‍ കൗപിയും ആണ് ആ ആര്‍ക്കിടെക്ക്റ്റുകള്‍ .
യോഗയ്ക്കും ധ്യാനത്തിനുമായുള്ള പ്രത്യേക സൌകര്യങ്ങളും ഈ ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്.ലൂലെയ് വിമാനത്താവളത്തില്‍ നിന്നും ഒരുമണിക്കൂര്‍ 15 മിനുട്ട് യാത്ര ചെയ്‌താല്‍ ഈ മനം മയക്കുന്ന ഹോട്ടെലില്‍ എത്താം.