ഇന്ത്യയുടെ വാക്സിനേഷൻ പ്രോഗ്രാം അനുസരിച്ച്,  നിലവില്‍  വിതരണം  ചെയ്യുന്ന കോവിഡ് വാക്സിനുകളുടെ ഡോസുകൾ സ്വീകരിക്കുന്നതിനുളള ഇടവേള 28 ദിവസമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയില്‍  വാക്സിനേഷൻ‌  (Covid Vaccination) ആരംഭിക്കുകയും  രണ്ടാമത്തെ ഡോസിനായി രജിസ്റ്റർ‌ ചെയ്യുകയും ചെയ്‌തപ്പോൾ‌, ആളുകള്‍  ഉന്നയിച്ച ചോദ്യമാണ് രണ്ട് ഡോസുകൾ‌ തമ്മിലുള്ള 28 ദിവസത്തെ ഇടവേളയുടെ അവശ്യം എന്താണ് എന്നത്...


ഈ ചോദ്യത്തിനുളള മറുപടിയാണ്  വാഷിയിലെ ഹിരാനന്ദൻ ആശുപത്രിയിലെ ഡോ.ഫറാഖ് ഏംഗലെ നൽകുന്നത്.  വാക്സിന്‍ ഇടവേളയ്ക്കുള്ള കാരണം നല്‍കുന്നതിന് മുന്‍പ് അദ്ദേഹം എല്ലാവരും വാക്സിന്‍ സീകരിക്കേണ്ടതിന്‍റെ  ആവശ്യകതകൂടി വിവരിക്കുന്നുണ്ട്. 


കോവിഡ്-19 നെതിരെ   (Covid-19) സംരക്ഷണം നേടുന്നതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗമാണ്  വാക്സിനേഷൻ.  നിങ്ങളില്‍ ഒരാള്‍ക്ക്  രോഗം വന്നാൽ അത് സുഹൃത്തുക്കൾക്കും കുടുംബത്തിനും സഹപ്രവർത്തകർക്കും നിങ്ങളുടെ ചുറ്റുമുള്ള മറ്റുള്ളവർക്കും  പടരാം. എന്നാൽ പ്രതിരോധ കുത്തിവയ്പുകള്‍ വഴി ശരീരത്തിന്‍റെ  പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും രോഗവ്യാപനത്തിന്‍റെ ശൃംഖല തകർക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ്  ഡോക്ടർ പറയുന്നത്. 


ഇന്ത്യയില്‍ രണ്ടു വാക്സിനുകളാണ് നിലവില്‍ ലഭ്യമായിരിയ്ക്കുന്നത്.  Covaxin, Covishield എന്നീ വാക്സിനുകള്‍  കർശനമായ ക്ലിനിക്കൽ ഫലപ്രാപ്തി പ്രക്രിയകളിലൂടെയും (Clinical efficacy processes) പരീക്ഷണങ്ങളിലൂടെയും (trials) കടന്നുപോയതിനുശേഷമാണ്  പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി  അനുമതി നേടിയത്.


ഈ രണ്ടു വാക്സിനുകളും സുരക്ഷിതമാണ്. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള  രോഗങ്ങള്‍ ഉണ്ട് എങ്കില്‍  ഡോക്ടറുടെ ഉപദേശം തേടിയശേഷം വാക്സിൻ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.  


Covid Vaccine രണ്ട് ഡോസുകള്‍ക്കിടെയിലെ  ഇടവേളയുടെ ആവശ്യം  എന്താണെന്നും അദ്ദേഹം വിവരിക്കുണ്ട്.


Covid വാക്സിന്‍റെ ആദ്യ ഡോസ് എടുത്തതിന് ശേഷം ശരീരത്തിൽ ആന്‍റിബോഡികൾ വികസിക്കാൻ ഏകദേശം 2-3 ആഴ്ചവരെ എടുക്കുമെന്നതാണ് വസ്തുത.  ആദ്യ ഡോസ് എടുത്തതിന് ശേഷം  സാവധാനത്തില്‍ നടക്കുന്ന ആന്‍റിബോഡികള്‍ വികസിക്കുന്നത് രണ്ടാമത്തെ ഡോസിലൂടെ വേഗത്തിലാകുന്നു. അതിനാലാണ് രണ്ട് ഡോസുകള്‍  തമ്മില്‍ 28 ദിവസത്തെ നീണ്ട ഇടവേള ആവശ്യമായത്. 
  
എന്നാല്‍,  പല രാജ്യങ്ങളും വാക്സിൻ ഡോസുകൾക്കിടയിൽ ഏകദേശം മൂന്ന് മാസത്തെ ഇടവേള നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.


Also read: Immunity Power: രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 5 ഭക്ഷണ സാധനങ്ങൾ


മറ്റൊരു പ്രധാന വസ്തുത ഡോക്ടർ  ചൂണ്ടിക്കാട്ടുന്നത്  ആദ്യ ഡോസ് സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്ക് രോഗം വരില്ലെന്ന് അർത്ഥമാക്കുന്നില്ല എന്നതാണ്.  ആദ്യ ഡോസ് സ്വീകരിച്ച്,   ശരീരത്തില്‍  ആന്‍റിബോഡികള്‍  വികസിക്കുന്നതിന് ഏകദേശം ഒരു മാസത്തോളം വേണ്ടി വരും. ഇക്കാലയളവില്‍ കോവിഡ്-19 വരാനുളള സാധ്യത തള്ളിക്കളയാനാവില്ല. കൂടാതെ,  രണ്ടാമത്തെ ഡോസ് സ്വീകരിച്ചശേഷവും കോവിഡ് പിടിപെടാനുള്ള സാധ്യത ഉണ്ട്.  പക്ഷേ അത് വളരെ ചെറിയ രീതിയിലായിരിക്കും  ബാധിക്കുക.


Also read: Obesity: അമിതവണ്ണമുള്ളവരില്‍ Covid-19 ഏറെ ഗുരുതരമാവാന്‍ സാധ്യത, പഠനങ്ങള്‍ പറയുന്നത്


Covid പ്രതിരോധത്തിനായി കൈക്കൊണ്ടിരിയ്ക്കുന്ന  നടപടികള്‍ വാക്സിന്‍ സ്വീകരിച്ച ശേഷവും തുടരേണ്ടത് അനിവാര്യമാണ്. അതായത്,  പുറത്തിറങ്ങുമ്പോൾ എപ്പോഴും മാസ്ക് ധരിക്കുക,  ജനങ്ങൾ കൂട്ടംകൂടുന്ന സ്ഥലങ്ങൾ ഒഴിവാക്കുക, സാമൂഹിക അകലം പാലിയ്ക്കുക,   ധാരാളം വെളളം കുടിക്കുക, പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, നല്ല ഉറക്കം  ഉറപ്പു വരുത്തുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യു