Lucknow: ഭഗവാന്‍റെ പേരിലും  Aadhar Card ഉണ്ടോ? അതിശയിക്കേണ്ട,  ഉത്തര്‍ പ്രദേശിലെ ഒരു പൂജാരിയാണ്‌ ഭഗവാന്‍റെ പേരിലുള്ള  ആധാര്‍  കാര്‍ഡ് തേടി  അലയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു അമ്പലത്തിലെ പൂജാരിയ്ക്കാണ്  ഭഗവാന്‍റെ പേരിലുള്ള  Aadhar Card അത്യാവശ്യമായി വന്നിരിയ്ക്കുന്നത്.  ഭഗവാന്‍റെ പേരിലുള്ള  Aadhar Card അന്വേഷിയ്ക്കുകയാണ് പൂജാരി, എന്നാല്‍ പാവത്തിന് ഒരു എത്തും പിടിയും കിട്ടുന്നില്ല... എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പൂജാരി...  


ഉത്തർപ്രദേശിലെ ബന്ദയിൽ നിന്നാണ് ഈ വിചിത്രമായ സംഭവം  പുറത്തു വന്നിരിയ്ക്കുന്നത്‌ പൂജാരിയുടെ വിഷമത്തിന്‍റെ കാരണം അറിഞ്ഞാല്‍ നിങ്ങളും  അമ്പരന്നുപോകും ....


ഉത്തര്‍ പ്രദേശിലെ ബന്ദ ജില്ലയിലെ കുര്‍ഹര വില്ലേജിലുള്ള  രാം ജാനകി ക്ഷേത്രത്തിലെ  (Ram Janki Temple) പൂജാരി മഹന്ത് രാം കുമാര്‍ ദാസ്‌ ക്ഷേത്ര ഭൂമിയില്‍ വിളഞ്ഞ ഗോതമ്പ് വില്‍ക്കാന്‍ സർക്കാർ സംഭരണ ​​കേന്ദ്രത്തിൽ  എത്തിയതോടെയാണ്‌ പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.   സംഭരണ ​​കേന്ദ്ര അധികൃതര്‍  പൂജാരിയോട്  സ്ഥലത്തിന്‍റെ  ഉടമയുടെ ആധാര്‍ കാര്‍ഡ്‌ ആവശ്യപ്പെട്ടതോടെയാണ്  പാവം പൂജാരി പെട്ടുപോയത്, കാരണം  ഏഴ് ഹെക്ടര്‍ വരുന്ന ക്ഷേത്രഭൂമി  ദൈവത്തിന്‍റെ പേരിലാണ്...!! 


സര്‍ക്കാര്‍ നിയമമനുസരിച്ച്  ധാന്യം വില്‍ക്കാന്‍ ഭൂവുടമയുടെ ആധാര്‍ കാര്‍ഡ്‌ ആവശ്യമാണ്.  ക്ഷേത്രത്തിന്‍റെ  കൃഷിയിടത്തില്‍ വിളഞ്ഞ ധാന്യം വില്‍ക്കാനായി സർക്കാർ സംഭരണ ​​കേന്ദ്രത്തിൽ എത്തിയപ്പോഴാണ്  ധാന്യം വില്‍ക്കാന്‍  ഭൂ ഉടമയുടെ ആധാര്‍ കാര്‍ഡ് വേണമെന്ന് പൂജാരിയ്ക്ക്  മനസ്സിലാക്കുന്നത്. 


Also Read: Om Divya Darshan: ചിതാഭസ്മം പുണ്യനദികളില്‍ നിമജ്ജനം ചെയ്യാന്‍ തപാല്‍ വകുപ്പിന്‍റെ സേവനം


ക്ഷേത്ര ഭൂമി ശ്രീരാമന്‍റെയും സീതാദേവിയുടെയും പേരിലായതിനാല്‍  ധാന്യം വില്‍ക്കാന്‍ ഭഗവാന്‍റെ പേരിലുള്ള ആധാര്‍ കാര്‍ഡ്‌ വേണമെന്നാണ് അധികൃതര്‍ പറയുന്നത്...!!  100 ക്വിന്‍റല്‍ ഗോതമ്പാണ്  വില്‍ക്കാനായി  സർക്കാർ സംഭരണ ​​കേന്ദ്രത്തിൽ എത്തിച്ചത്. എന്നാല്‍,  ആധാര്‍ കാര്‍ഡ്‌ ഇല്ലാത്തതിനാല്‍ ധാന്യം  വില്‍ക്കാന്‍ പൂജാരിയ്ക്ക് കഴിഞ്ഞില്ല. ധാന്യം വിറ്റ് പണം  ലഭിക്കാത്ത സാഹചര്യത്തില്‍ നിത്യചിലവുകള്‍ക്ക് ബുദ്ധിമുട്ടുകയാണ് പാവം .... 


Also Read: Vat Savitri Vrat 2021: എന്താണീ വട സാവിത്രി വ്രതം? അറിയാം ഈ വ്രതത്തെക്കുറിച്ച്...


ഭഗവാന്‍റെ  പേരിലുള്ള ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍  ധാന്യം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ ഇതുവരെ പൂജരിയ്ക്ക്  ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പൂജാരി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ കണ്ട് പരാതി പറഞ്ഞുവെങ്കിലും  ഫലമുണ്ടായില്ല.  ഭൂഉടമയുടെ പേരിലുള്ള ആധാര്‍ കാര്‍ഡ്‌ ഉണ്ടെങ്കില്‍ മാത്രമേ രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയൂവെന്നാണ് മജിസ്‌ട്രേറ്റ് വ്യക്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.