Om Divya Darshan: ചിതാഭസ്മം പുണ്യനദികളില്‍ നിമജ്ജനം ചെയ്യാന്‍ തപാല്‍ വകുപ്പിന്‍റെ സേവനം

മരണാനന്തരകര്‍മങ്ങള്‍ക്ക്  വിശ്വാസികളെ സഹായിക്കാന്‍  ഇന്ത്യന്‍ തപാല്‍ വകുപ്പ്  (Indian Postal Service) രംഗത്ത്. 

Written by - Zee Malayalam News Desk | Last Updated : Jun 9, 2021, 08:06 PM IST
  • ഹരിദ്വാര്‍, പ്രയാഗ് രാജ്, വാരാണസി, ഗയ തുടങ്ങിയ ഹൈന്ദവ പുണ്യസ്ഥലങ്ങളില്‍ ചിതാഭസ്മം നിമജ്ജനം ചെയ്യാനുള്ള പദ്ധതി തപാല്‍ വകുപ്പ് ( Indian Postal Servicce) ഉടന്‍ ആരംഭിക്കും.
  • ചടങ്ങുകള്‍ക്ക് ശേഷം ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ​ഗം​ഗാജലവും എത്തിച്ച്‌ നല്‍കും.
  • തപാല്‍ വകുപ്പിന്‍റെ സഹായത്തോടെ ഓം ദിവ്യദര്‍ശന്‍ (Om Divya Darshan) എന്ന പേരിലുള്ള ഒരു മത-സാമൂഹിക സംഘടനയാണ് ഈ പുണ്യ കര്‍മ്മത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
Om Divya Darshan: ചിതാഭസ്മം പുണ്യനദികളില്‍ നിമജ്ജനം ചെയ്യാന്‍  തപാല്‍ വകുപ്പിന്‍റെ സേവനം

മരണാനന്തരകര്‍മങ്ങള്‍ക്ക്  വിശ്വാസികളെ സഹായിക്കാന്‍  ഇന്ത്യന്‍ തപാല്‍ വകുപ്പ്  (Indian Postal Service) രംഗത്ത്. 

ഹരിദ്വാര്‍, പ്രയാഗ് രാജ്, വാരാണസി, ഗയ തുടങ്ങിയ  ഹൈന്ദവ പുണ്യസ്ഥലങ്ങളില്‍  ചിതാഭസ്മം  നിമജ്ജനം ചെയ്യാനുള്ള   പദ്ധതി തപാല്‍ വകുപ്പ് (Indian Postal Service) ഉടന്‍ ആരംഭിക്കും.  ചടങ്ങുകള്‍ക്ക് ശേഷം ഉപഭോക്താക്കള്‍ക്ക്  സൗജന്യമായി ​ഗം​ഗാജലവും എത്തിച്ച്‌ നല്‍കും.  

തപാല്‍ വകുപ്പിന്‍റെ സഹായത്തോടെ  ഓം ദിവ്യദര്‍ശന്‍  (Om Divya Darshan) എന്ന പേരിലുള്ള ഒരു മത-സാമൂഹിക സംഘടനയാണ് ഈ പുണ്യ കര്‍മ്മത്തിന് മേല്‍നോട്ടം വഹിക്കുന്നത്.   

കോവിഡ് നിയന്ത്രണംമൂലം  യാത്രകള്‍ മുടങ്ങിയ  സാഹചര്യത്തില്‍ മരണാനന്തര കര്‍മങ്ങള്‍ക്കു വിശ്വാസികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  ഈ ആവശ്യവുമായി  ഓം ദിവ്യദര്‍ശന്‍  (Om Divya Darshan) തപാല്‍ വകുപ്പിനെ സമീപിക്കുകയായിരുന്നു.  

ഈ പദ്ധതിയുടെ ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. പദ്ധതി അനുസരിച്ച്  ഹരിദ്വാര്‍, പ്രയാഗ് രാജ്, വാരാണസി, ഗയ തുടങ്ങിയ പുണ്യ സ്ഥലങ്ങളിലാണ് അസ്ഥി  ഒഴുക്കാന്‍  (Ritual of immersing ashes) സംവിധാനമൊരുക്കുന്നത്. 

ഒ.ഡി.ഡി.  (ODD) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പദ്ധതിയുടെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യുന്നവര്‍ക്ക് ഈ സേവനം ലഭിക്കും.  മരണാന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷം   സംഘടന  ഗംഗാജലം സൗജന്യമായി അയക്കുകയും ചെയ്യും. എല്ലാവിധ ആദരവോടെയും കൃത്യതയോടെയും മരണാന്തര ചടങ്ങുകള്‍   നടത്തുമെന്നാണ് ഒ.ഡി.ഡി. ഉറപ്പുനല്‍കുന്നത്.

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ ന​ട​ത്തു​ന്ന​തി​നായി  ഒ.​ഡി.​ഡി (ODD)പോ​ര്‍​ട്ട​ലി​ലൂ​ടെ ബു​ക്ക്​ ചെ​യ്യ​ണം.  രാ​ജ്യ​ത്ത്​ എ​വി​ടെ​യും 50 ഗ്രാം ​തൂ​ക്കം വ​രെ 41 രൂ​പ​യാണ് ഈടാക്കുക.  തൂക്കം അധികമെങ്കില്‍ തുകയിലും വ്യത്യാസം ഉണ്ടാകാം.

തിരഞ്ഞെടുത്ത  പോസ്റ്റ്‌ ഓഫീസുകളില്‍നിന്നു   മാത്രമാണ്  അസ്ഥിയടങ്ങിയ പായ്ക്കറ്റ് അയക്കുക.  സ്‌പീഡ് പോസ്റ്റായാണ് അയയ്ക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന സര്‍ക്കുലറുകള്‍ ബന്ധപ്പെട്ട തപാല്‍ ഓഫീസുകളിലേക്ക് അയച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. പായ്ക്കറ്റിന് പുറത്ത് 'ഓം ദിവ്യദര്‍ശന്‍' എന്നു സൂചിപ്പിക്കാന്‍ പോസ്റ്റ് ഓഫീസുകള്‍ക്കു പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Also Read: വീട്ടിൽ സന്തോഷവും സമൃദ്ധിയും നിലനിർത്താൻ ആഗ്രഹിക്കുന്നോ, എന്നാൽ രാവിലെ ഇക്കാര്യങ്ങൾ ചെയ്യുക

ഈ പദ്ധതിയുടെ നോഡല്‍ ഓഫീസായി ഡല്‍ഹി സന്‍സദ് മാര്‍ഗിലെ ഹെഡ് പോസ്റ്റ്‌ ഓഫീസാണ്  തിരഞ്ഞെടുത്തിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും വലിയ  Postal Department ഇന്ത്യയിലേതാണ്. രാജ്യത്ത് ആകെ 1.55 ലക്ഷം  പോസ്റ്റ് ഓഫീസുകള്‍ ഉണ്ട്.  കോവിഡ് വ്യാപിച്ചിരിയ്ക്കുന്ന ഈ ഘട്ടത്തില്‍  തപാല്‍ വകുപ്പ്  ആരംഭിക്കുന്ന ഈ പദ്ധതി ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അനുഗ്രഹമാണ്.....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News