Wrestlers Protest: അടുത്ത തവണയും മത്സരിക്കും; വിവാദങ്ങൾ കത്തുമ്പോൾ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ബ്രിജ് ബുഷൺ
Brij Bushon says about his candidacy: കർഷക നേതാക്കൾ പങ്കെടുത്ത യോഗത്തിൽ സാക്ഷി മാലിക്കും ബജ്രങ്ങ് പുനിയയും പങ്കെടുത്തു.
ദില്ലി: ഗുസ്തി താരങ്ങളുടെ പ്രതിഷേധവും ആരോപണങ്ങളും ശക്തമായി നിലനിൽക്കുമ്പോഴും താൻ അടുത്ത വർഷവും മത്സരരംഗത്ത് ഉണ്ടാകുമെന്ന് പ്രഖ്യാപനവുമായി ബിജെപി എംപി ബ്രിജ് ബുഷൺ. കൈസർജിൽ നിന്നും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഗോണ്ടയിലെ റാലിയിൽ വച്ചാണ് പ്രഖ്യാപനം.
അതേസമയം ബ്രിജ് ബുഷനെതിരെ ലൈംഗികാരോപണം ഉന്നയിച്ച വനിതാ ദില്ലി പോലീസ്. പീഡനം നടന്നുവെങ്കിൽ അതിന്റെ തെളിവ് ഹാജരാക്കാൻ ആണ് നിർദ്ദേശം നൽകിയത്. ശ്വാസ പരിശോധനയുടെ ഭാഗമായി സ്വകാര്യഭാഗത്ത് സ്പർശിച്ചു അമർത്തി കെട്ടിപ്പിടിച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് തെളിവ് ചോദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ശബ്ദ ദൃശ്യ തെളിവുകൾ ഉണ്ടെങ്കിൽ അതും ഹാജരാക്കണം എന്ന് പോലീസ് നിർദേശിച്ചു.
ALSO READ: അമ്മയെയും സഹോദരിയും അസഭ്യം പറഞ്ഞു; സുഹൃത്തിനെ യുവാവ് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി
എന്നാൽ ബ്രിജ് ഭൂഷനെതിരെ ഇനിയും നടപടിയെടുത്തില്ലെങ്കിൽ കടുത്ത തീരുമാനമെടുക്കുമെന്ന് ഗുസ്തി താരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലെത്തിയില്ല എങ്കിൽ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കില്ല എന്നാണ് മുന്നറിയിപ്പ്. സർക്കാരിന്റെ ഭാഗത്തുനിന്ന് ജൂൺ 15 നു ഉള്ളില്‍ നടപടി ഉണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടങ്ങാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.
തങ്ങൾക്കുമേൽ ഒത്തുതീർപ്പാക്കുന്നതിന് വലിയ സമ്മർദ്ദം ഉണ്ടെന്നും വ്യക്തമാക്കി. സർക്കാരുമായി നടത്തിയ ചർച്ചകളെക്കുറിച്ച് ഹരിയാനയിൽ മഹാപഞ്ചായത്ത് വിളിച്ചു താരങ്ങൾ വിശദീകരിച്ചു കർഷക നേതാക്കൾ പങ്കെടുത്ത യോഗത്തിൽ സാക്ഷി മാലിക്കും ബജ്രങ്ങ് പുനിയയും പങ്കെടുത്തു. അതേസമയം പരാതി ഉന്നയിച്ച ഗുസ്തി താരങ്ങളെ ദില്ലിയിലെ ഗുസ്തി ഫെഡറേഷൻ ഓഫീസിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...