RBI Update: നോട്ട് നിരോധനം എന്ന് കേള്‍ക്കുമ്പോഴേ എല്ലാവർക്കും ഓർമ്മ വരുന്നത് 2016 നവംബർ 8-ലെ സായാഹ്നമാണ്. 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നതും തുടര്‍ന്ന് സാധാരണക്കാര്‍ നേരിട്ട ബുദ്ധിമുട്ടുകളും ഒട്ടു  മിക്കവര്‍ക്കും ഇന്നും ഒരു പേടി സ്വപ്നമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Gajkesri Rajyog 2023: ഒക്ടോബർ 28 മുതൽ അപൂർവ ഗജകേസരി രാജയോഗം, ഈ രാശിക്കാര്‍ക്ക് സുർണ്ണകാലം!! 


നോട്ട് നിരോധനത്തെത്തുടര്‍ന്ന് ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ നീണ്ട ക്യൂ കാണപ്പെട്ടു.  പണത്തിനായി ആളുകള്‍ നെട്ടോട്ടമോടി. തുടര്‍ന്ന് RBI 2000 രൂപയുടെ നോട്ട് പുറത്തിറക്കി. 500 രൂപ നോട്ടുകളുടെയും 1000 രൂപ നോട്ടുകളുടെയും അസാധുവാക്കൽ സമയത്ത് സിസ്റ്റത്തിൽ നിന്ന് എടുത്ത പണം നിറയ്ക്കാനാണ് 2000 രൂപ നോട്ട് പ്രാഥമികമായി പുറത്തിറക്കിയത് എന്നാണ് RBI പറയുന്നത്.


Also Read:  Delhi Air Pollution: അന്തരീക്ഷ മലിനീകരണം, 40 അധിക ട്രെയിൻ ട്രിപ്പുകൾ പ്രഖ്യാപിച്ച് ഡല്‍ഹി മെട്രോ  
 
എന്നാൽ, മാസങ്ങള്‍ക്ക് മുന്‍പാണ് ആറുവർഷമായി പ്രചാരത്തിലിരുന്ന  2000 രൂപ നോട്ട് പിന്‍വലിക്കാന്‍ സെൻട്രൽ ബാങ്ക് തീരുമാനിക്കുന്നത്‌. 2000 രൂപ നോട്ടുകൾ പുറത്തിറക്കിയതിന്‍റെ ലക്ഷ്യം കൈവരിച്ചതിനാലാണ് ഈ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് RBI അറിയിച്ചിരുന്നു. ഒക്ടോബർ 7 വരെ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാന്‍ RBI സമയം നല്‍കിയിരുന്നു.  


2000 രൂപ നോട്ടുകൾ പിന്‍വലിച്ചതോടെ നിലവില്‍ വിനിമയത്തിലുള്ള ഏറ്റവും വലിയ കറന്‍സി 500 ന്‍റെതാണ്. 
2000 രൂപ നോട്ട് പിന്‍വലിച്ചതോടെ  1000 രൂപ നോട്ട് ആർബിഐ വീണ്ടും പുറത്തിറക്കുമെന്ന തരത്തില്‍  സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങള്‍ പരന്നു തുടങ്ങി.  ഇതോടെ 1000 രൂപ നോട്ടിന്‍റെ തിരിച്ചു വരവ് സംബന്ധിച്ച വിശദീകരണവുമായി RBI രംഗത്തെത്തി. 


രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾക്ക് പ്രചാരം ഏറിയ സാഹചര്യത്തില്‍ കറന്‍സിയുടെ ആവശ്യകത കുറയുകയാണ് എന്നും സമ്പദ്‌വ്യവസ്ഥയിലെ പണത്തിന്‍റെ ആവശ്യകത നിറവേറ്റാൻ 500 രൂപ നോട്ടുകൾ മതിയെന്നും ആർബിഐ അടുത്തിടെ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ ഇടപാടുകള്‍ വർദ്ധിച്ചു. ഇത് പണത്തിന്‍റെ ആവശ്യകതയും കുറച്ചു. ഭാവിയിൽ 1000 രൂപ നോട്ട് അവതരിപ്പിക്കാന്‍ പദ്ധതിയില്ല എന്നും RBI അറിയിച്ചു.  


നിര്‍ത്തലാക്കിയ 2000 രൂപ നോട്ടുകളിൽ 87%  നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർബിഐ അടുത്തിടെ അറിയിച്ചിരുന്നു. നിലവിൽ 12,000 കോടി രൂപയുടെ നോട്ടുകളാണ് പ്രചാരത്തിൽ അവശേഷിക്കുന്നത്. നിങ്ങളുടെ കയ്യിൽ 2000 രൂപയുടെ നോട്ടുകള്‍ ഉണ്ടെങ്കില്‍ അത് റിസർവ് ബാങ്കിന്‍റെ റീജിയണൽ ഓഫീസിൽ നിക്ഷേപിക്കുകയോ അവിടെ നിന്ന് മാറ്റി വാങ്ങുകയോ ചെയ്യാം.



  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.