Winter Session Of Parliament: അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പായി നടക്കുന്ന അവസാന ശീതകാല സമ്മേളനം സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ 3-1 മാർജിൻ വിജയത്തോടെ ആരംഭിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Revanth Reddy : റേവന്ത് റെഡ്ഡി തകർത്തത് കെസിആറിന്റെ അപ്രമാദിത്വം; ഒപ്പം കോൺഗ്രസ് നൽകാൻ കാത്തുവെച്ച മറുപടിയും


 വിജയത്തിളക്കത്തോടെയാണ് ഭരണപക്ഷം സഭയില്‍ എത്തുന്നത്‌.  2024 ല്‍ നടക്കാനിരിയ്ക്കുന്ന  ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പായി നടക്കുന്ന അവസാന ശീതകാല സമ്മേളനത്തില്‍ പല നിര്‍ണ്ണായക ബില്ലുകളും സഭയില്‍ അവതരിപ്പിക്കും.  18 ബില്ലുകളാണ് സർക്കാർ സഭയില്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. ക്രിമിനൽ നിയമം പുനഃപരിശോധിക്കുന്ന 3 ബില്ലുകളും ഇതില്‍ ഉള്‍പ്പെടുന്നു. 


Also Read:  Assembly Election Results 2023 : ഹിന്ദി ഹൃദയത്തിൽ വീണ്ടും മോദി മാജിക്; കോൺഗ്രസിന് ആകെ ആശ്വാസം തെലങ്കാന; കെസിആറിന് ബൈ ബൈ...


കൂടാതെ, മഹുവ മൊയ്‌ത്രയെക്കുറിച്ചുള്ള എത്തിക്‌സ് പാനൽ റിപ്പോർട്ട് ഇന്ന് ശീതകാല സമ്മേളനത്തിനായി പാർലമെന്‍റ് ചേരുമ്പോൾ സഭയില്‍ അവതരിപ്പിക്കും.   


ഇന്ത്യൻ നേവി-ഖത്തർ വധശിക്ഷാ കേസുമായി കോൺഗ്രസ് എംപി മനീഷ് തിവാരി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകുകയും ഖത്തറിലെ 8 മുൻ ഇന്ത്യൻ നാവികസേനാംഗങ്ങളുടെ വധശിക്ഷയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 
 
ഡിസംബർ 4 മുതൽ 22 വരെയാണ് പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം നടക്കുക. സഭയുടെ ശീതകാല സമ്മേളനത്തിൽ 18 ബില്ലുകൾ പരിഗണനയ്‌ക്കും പാസാക്കുന്നതിനുമായി അവതരിപ്പിക്കുമെന്ന് സുപ്രധാന നീക്കത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു. 


1860-ലെ ഇന്ത്യൻ പീനൽ കോഡ് (IPC), 1973-ലെ ക്രിമിനൽ പ്രൊസീജ്യർ കോഡ് (CrPC), 1872-ലെ ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരമായി പുതിയ ബില്ലുകള്‍ അവതരിപ്പിക്കും. ഭാരതീയ ന്യായ സംഹിത 2023,  ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത 2023, ഭാരതീയ സാക്ഷ്യ ബിൽ 2023  എന്നിവയാണ്ഇവയ്ക്ക് പകരമായി അവതരിപ്പിക്കുക. 
 
ഈ ബില്ലുകൾ ആദ്യമായി പാർലമെന്‍റിന്‍റെ അധോസഭയിൽ ആഗസ്റ്റ് 11 ന് അവതരിപ്പിക്കുകയും പിന്നീട് ആഭ്യന്തരകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടുകയും ചെയ്തിരുന്നു. രാജ്യസഭാ ചെയർമാൻ, ലോക്‌സഭാ സ്പീക്കറുമായി കൂടിയാലോചിച്ച്, 2023 ആഗസ്റ്റ് 21-ലെ ബുള്ളറ്റിൻ-പാർട്ട് II-ൽ ഇത് സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചു.


മൂന്ന് ബില്ലുകളും ആ കാലയളവില്‍ ബ്രിട്ടീഷ് ഭരണം ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് ആഗസ്റ്റ് 7 ന്  പുതിയ ബില്‍  ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചുകൊണ്ട്  കേന്ദ്രമന്ത്രി അമിത് ഷാ പ്രസ്താവിച്ചിരുന്നു., അന്ന് യഥാർത്ഥത്തിൽ അവരുടെ പ്രാഥമിക ലക്ഷ്യം നീതിയെക്കാൾ ശിക്ഷയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 


ഈ മൂന്ന് പുതിയ നിയമങ്ങളുടെയും സാരാംശം ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടന നൽകുന്ന എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിക്ഷിക്കുക എന്നതല്ല, നീതി ലഭ്യമാക്കുക എന്നതായിരിക്കും പ്രാഥമിക ലക്ഷ്യം, ഈ പ്രക്രിയയിൽ, കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഒരു ബോധം വളർത്തിയെടുക്കാൻ ആവശ്യമായി വരുന്നിടത്ത് ശിക്ഷ നടപ്പാക്കും, അദ്ദേഹം പറഞ്ഞു. 


ആഭ്യന്തരകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട് 2023 നവംബർ 10-ന് രാജ്യസഭാ ചെയർമാന്‍റെ മുമ്പാകെ സമർപ്പിക്കുകയും തുടർന്ന് ലോക്‌സഭാ സ്പീക്കർക്ക് കൈമാറുകയും ചെയ്തു. ബുധനാഴ്ച ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ ബുള്ളറ്റിൻ അനുസരിച്ച്, ബോയിലേഴ്‌സ് ബിൽ, 2023, ദ പ്രൊവിഷണൽ കളക്ഷൻ ഓഫ് ടാക്‌സസ് ബിൽ, 2023, കേന്ദ്ര ചരക്ക് സേവന നികുതി (രണ്ടാം ഭേദഗതി) ബിൽ ഉൾപ്പെടെ നിരവധി ബില്ലുകൾ സർക്കാർ പാർലമെന്‍റിൽ അവതരിപ്പിക്കും. അതുകൂടാതെ, ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ, 2023 സഭയില്‍ വയ്ക്കും.  


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനം, സേവന വ്യവസ്ഥകൾ, കാലാവധി എന്നിവ നിയന്ത്രിക്കുന്നതിനുള്ള ബില്ലും വരാനിരിക്കുന്ന സമ്മേളനത്തിന്‍റെ നിയമനിർമ്മാണ അജണ്ടയുടെ ഭാഗമാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ (നിയമനം, സേവന വ്യവസ്ഥകൾ, ഓഫീസ് കാലാവധി) ബിൽ, 2023 ഓഗസ്റ്റ് 10 ന് മൺസൂൺ സമ്മേളനത്തിൽ രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു. 


തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന ഇടപാടുകളുടെ നടപടിക്രമങ്ങളും ഈ ബില്ലിൽ പ്രതിപാദിക്കുന്നു. പ്രധാനമന്ത്രി അദ്ധ്യക്ഷനായ സമിതിയില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി എന്നിവരാവും അംഗങ്ങള്‍. ഈ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കും. 


പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയുടെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം രാഷ്ട്രപതി നടത്തുമെന്ന സുപ്രീം കോടതിയുടെ 2023 മാർച്ചിലെ വിധിയെ ഈ ബിൽ മറികടക്കും. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച് പാർലമെന്‍റ്  നിയമനിർമ്മാണം നടത്തുന്നതുവരെ ഈ നടപടിക്രമം നിലനിൽക്കുമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ച അവസരത്തില്‍ വ്യക്തമാക്കിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.