മുംബൈ: 'മൂൺലൈറ്റിങ്' അനുവദിക്കില്ലെന്ന മുന്നറിയിപ്പിന് പിന്നാലെ 300 ജീവനക്കാരെ പുറത്താക്കി വിപ്രോ. ഒരു സ്ഥാപനത്തിലെ സ്ഥിര ജോലിക്കൊപ്പം മറ്റൊരു കമ്പനിയിൽ കരാർ അടിസ്ഥാനത്തിലോ പ്രോജക്ട് അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നതാണ് മൂൺലൈറ്റിങ്. ഇത്തരത്തിലുള്ള ഇരട്ടജോലിയുമായി ബന്ധപ്പെട്ട് വിപ്രോ ഇതുവരെ 300 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരട്ടജോലി അനുവദിക്കില്ലെന്ന് വിപ്രോ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് ശേഷവും ഇരട്ടജോലി തുടർന്ന ജീവനക്കാരെ പിരിച്ചുവിട്ടതായി റിഷാദ് പ്രേംജി പറഞ്ഞു. വിപ്രോയിലും തങ്ങളുമായി മത്സരം നിലനിൽക്കുന്ന കമ്പനികളിലും ഒരേ സമയം ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തിയ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഒരേ സമയം രണ്ടു കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്നത് വിശ്വാസ ലംഘനവും വഞ്ചനയുമാണെന്ന് റിഷാദ് പ്രേംജി മുൻപ് അഭിപ്രായപ്പെട്ടിരുന്നു.


ALSO READ: Best Selling Bike: സൂപ്പർ മൈലേജ് ഉള്ള ഈ കിടിലൻ ബൈക്കിന് വൻ ഡിമാൻഡ്; ചൂടപ്പം പോലെ വിൽക്കുന്ന ഈ ബൈക്കിന്റെ വില 70,000 രൂപ മാത്രം


കഴിഞ്ഞ ഒരു മാസം ജീവനക്കാരെ നിരീക്ഷിച്ച് ഇരട്ട ജോലി ചെയ്യുന്നവരെ കണ്ടെത്തി. തുടർന്ന് അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. വിപ്രോയ്‌ക്കൊപ്പം ഏതാനും മാസങ്ങളായി മറ്റ് കമ്പനികൾക്കായും ഈ തൊഴിലാളികൾ പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തൽ. മൂണ്‍ലൈറ്റിങ് സമ്പ്രദായം ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ നാഷണല്‍ മാനേജ്‌മെന്റ് കണ്‍വെന്‍ഷനില്‍ റിഷാദ് ആവര്‍ത്തിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.