ന്യൂഡൽഹി: ഇന്ത്യയിൽ കാറുകളേക്കാൾ കൂടുതൽ വിൽപന നടക്കുന്നത് ഇരുചക്രവാഹനങ്ങളാണ്. കുറഞ്ഞ വിലയിൽ മികച്ച മൈലേജും പെർഫോമൻസും നൽകുന്ന ബൈക്കുകളാണ് മിക്ക ഉപഭോക്താക്കളും തെരഞ്ഞെടുക്കാൻ താൽപര്യപ്പെടുന്നത്. കാരണം, പെട്രോൾ വില കുതിച്ചുയരുകയാണ്. അതുകൊണ്ട് കൂടുതൽ മൈലേജ് തരുന്ന ബൈക്കുകൾ വാങ്ങാനാണ് മിക്ക ഉപഭോക്താക്കളും തീരുമാനിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന കമ്പനിയാണ് ഹീറോ മോട്ടോകോർപ്പ്. ഹീറോയുടെ സ്‌പ്ലെൻഡർ ബൈക്കുകൾക്ക് ആവശ്യക്കാരേറെയാണ്. മികച്ച വിൽപ്പന നടക്കുന്ന ബൈക്കുകളിലൊന്നായി ഹീറോ സ്പ്ലെൻഡർ കുതിപ്പ് തുടരുകയാണ്. ഏറ്റവും കൂടുതൽ വിൽപ്പനയുള്ള 10 ഇരുചക്രവാഹനങ്ങളിൽ 26 ശതമാനമാണ് ഹീറോ സ്പ്ലെൻഡറിന്റെ മുൻതൂക്കം.
ALSO READ: ഇവി ബൈക്കുകളിലെ താരമാകാൻ ഹോപ്പ് ഓക്സ് ഓ
2022 ഓഗസ്റ്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് ഹീറോ മോട്ടോകോർപ്പിന്റെ ഈ ബൈക്കാണ്. ഓഗസ്റ്റ് മാസത്തിൽ ആകെ 2,86,007 യൂണിറ്റുകൾ വിറ്റു. 2021ൽ ഇതേ കാലയളവിൽ 2,41,703 ബൈക്കുകളാണ് വിറ്റഴിച്ചത്. ഇതുവഴി ഹീറോ സ്‌പ്ലെൻഡർ വാർഷിക വിൽപ്പനയിൽ 18.3 ശതമാനം വളർച്ച രേഖപ്പെടുത്തി. 1,20,139 യൂണിറ്റ് വിൽപ്പനയോടെ ഹോണ്ട സിബി ഷൈൻ കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ മോട്ടോർ സൈക്കിളായി മാറി.
ബജാജ് പ്ലാറ്റിന പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. കുറഞ്ഞ വിലയിൽ നല്ല മൈലേജ് തരുന്ന ബൈക്കാണിത്. 2022 ഓഗസ്റ്റിൽ ബജാജ് പ്ലാറ്റിന 99,987 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്. അതുപോലെ ബജാജ് പൾസർ നാലാം സ്ഥാനത്തും ഹീറോ എച്ച്എഫ് ഡീലക്‌സ് അഞ്ചാം സ്ഥാനത്തുമാണ്. ഈ ബൈക്കുകൾ 2022 ഓഗസ്റ്റിൽ യഥാക്രമം 97,135 യൂണിറ്റുകളും 72,224 യൂണിറ്റുകളുമാണ് വിൽപ്പന നടത്തിയത്.
വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളോടെയാണ് കമ്പനി ഹീറോ സ്‌പ്ലെൻഡർ പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ ഏറ്റവും ജനപ്രിയവും സാധാരണക്കാർക്ക് താങ്ങാനാകുന്നതുമായ മോഡൽ ഹീറോ സ്‌പ്ലെൻഡർ പ്ലസ് ആണ്. ഇതിന്റെ വില 70,658 രൂപ മുതലാണ് (എക്സ്-ഷോറൂം ഡൽഹി) ആരംഭിക്കുന്നത്. ഇതിനുപുറമെ, സൂപ്പർ സ്‌പ്ലെൻഡർ, സ്‌പ്ലെൻഡർ ഐസ്‌മാർട്ട്, സ്‌പ്ലെൻഡർ പ്ലസ് എക്‌സ്‌ടെക് തുടങ്ങിയ മോഡലുകളും ഹീറോ വിപണിയിലെത്തിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...