Women`s Day 2021: തോളത്തുറങ്ങുന്ന കുഞ്ഞ്, യൂണിഫോമിൽ ഡ്യൂട്ടി എടുക്കുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ-viral Video
സംഭവം കണ്ട യാത്രക്കാരിലൊരാൾ വീഡിയോ ചിത്രികരിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു
ചണ്ഡീഗഡ്: കയ്യിൽ നീളൻ വിസിലും തോളത്ത് അഞ്ചുമാസം പ്രായമുള്ള കുട്ടിയും ചണ്ഡിഗഡിൽ (Chandigarh) നിന്നുമെത്തിയ വൈറൽ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തത്. പൊരിവെയിലത്ത് തോളത്ത് ചാരി ഉറങ്ങുന്ന കുഞ്ഞിനെയുമായി ഡ്യൂട്ടി എടുക്കുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥക്കാണ് ഇന്നത്തെ വനിതാദിന സല്യൂട്ട്. തോളത്ത് ടവ്വലിന്റെ മറവിൽ വെയിലേൽക്കാതെ ഉറങ്ങുന്ന കുട്ടിയുടെ ദൃശ്യങ്ങളും ഏറെ ചർച്ചയായിരുന്നു.
ചണ്ഡിഗഡ് പോലീസിൻറെ (police) ട്രാഫിക് കോൺസ്റ്റബിൾ പ്രിയങ്കയായിരുന്നു വീഡിയോയിൽ. ആളില്ലാത്ത് മൂലം പെട്ടെന്ന് ഡ്യൂട്ടിക്ക് എത്തേണ്ടിവന്നതിനാലായിരുന്നു പ്രിയങ്ക ജോലിക്കെത്തിയത്. യൂണിഫോമിൽ തന്നെ കുഞ്ഞിനെയും തോളിലിട്ട് അവർ ട്രോഫിക് നിയന്ത്രിച്ചു. ജോലിയാണ് തന്റെ പ്രഥമ പരിഗണനയെന്നും വീട്ടിൽ കുഞ്ഞിനെ നോക്കാൻ ആരുമില്ലാത്തതിനാൽ കുഞ്ഞിനെ വീട്ടിലാക്കി പോവാൻ മനസ്സു വന്നില്ലെന്നുമാണ് പ്രിയങ്ക പ്രതികരിച്ചത്. എന്നാൽ സംഭവം കണ്ട യാത്രക്കാരിലൊരാൾ വീഡിയോ ചിത്രികരിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ALSO READ: International Women's Day 2021: അറിയാം മികച്ച Women's Day ക്വാട്ടുകൾ
ആറു മാസക്കാലം പ്രിയങ്ക പ്രസവാവധിയിലായിരുന്നു.ഏതാനും ദിവസങ്ങൾക്കു മുൻപാണ് പ്രിയങ്ക ചണ്ഡിഗഡിലെ ജോലിസ്ഥലത്തേക്ക് എത്തിയത്. ഡ്യൂട്ടിയിലെത്തി ആദ്യം താമസ സ്ഥലത്തിനടുത്ത് ജോലി ചെയ്തെങ്കിലും ട്രാഫിക്കായതിനാൽ (Traffic) പിന്നെയും ദൂരത്തേക്ക് ജോലി മാറ്റുകയായിരുന്നു. എന്നാൽ വീഡിയോ വന്നതോടെ മറ്റൊന്ന് കൂടി സംഭവിച്ചു. പ്രിയങ്ക ഡ്യൂട്ടിക്കെത്തിയ സാഹചര്യം സംബന്ധിച്ച് ചണ്ഡീഗഡ് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
ALSO READ: International Women's day 2021: മലയാളം ഏക്കാലവും ശക്തമായി നെഞ്ചിലേറ്റിയ സ്ത്രീകഥാപാത്രങ്ങൾ
കുഞ്ഞിനെയുമെടുത്ത് ട്രാഫിക് ഡ്യൂട്ടി ചെയ്യാൻ അനുവദിക്കില്ലെന്നും പ്രിയങ്കയെ ലളിതമായ മറ്റ് ജോലികൾ ചെയ്യാൻ ഏൽപ്പിച്ചിട്ടുണ്ടെന്നും ട്രാഫിക് എസ്.എസ്.പി മനീഷ ചൗധരി മാധ്യമങ്ങളോട് അറിയിച്ചു. മറ്റൊരു ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കെത്തിയതിനാൽ ജോലി മാറി കുഞ്ഞും പ്രയങ്കയും പിന്നീട് മടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...