Ravi Pujari Mumbai Police കസ്റ്റഡിയിൽ,കേസുകളുടെ എണ്ണം ഒരു ഡസനിലധികം, കൊച്ചിയിലെ ബ്യൂട്ടിപാർലർ മയക്കുമരുന്ന് കേസിലും പ്രതി

കഴിഞ്ഞയാഴ്ച്ചയാണ് മുംബൈ പൊലീസിന് പൂജാരിയെ കസ്റ്റഡ‍ിയിൽ നൽകാൻ ബാം​ഗ്ലൂർ കോടതിയുടെ ഉത്തരവെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Feb 25, 2021, 11:30 AM IST
  • ചൊവ്വാഴ്ച്ച കോടതിയിൽ ഹാജരാക്കിയ പൂജാരിയെ മാർച്ച് 19 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി.
  • കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സെനഗലിൽ നിന്നും രവി പൂജാരിയെ ബെംഗളുരു പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
  • പൂജാരിക്കെതിരെ കൊലപാതകങ്ങൾ അടക്കം നൂറോളം കേസുകളാണ് നിലവിലുള്ളത്.
Ravi Pujari Mumbai Police  കസ്റ്റഡിയിൽ,കേസുകളുടെ എണ്ണം ഒരു ഡസനിലധികം, കൊച്ചിയിലെ ബ്യൂട്ടിപാർലർ മയക്കുമരുന്ന് കേസിലും പ്രതി

മുംബൈ: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലാണ് രവി പൂജാരി(Ravi Pujari) എന്ന പേര് കേരളം കേട്ട് തുടങ്ങിയത്. എന്നാൽ അതിനും നാളുകൾക്ക് മുന്നെ ബോംബെയിലെ തെരുവുകൾ രവിപൂജാരിയെന്ന പേര് ഞെട്ടലോടെ അടക്കം പറ‍ഞ്ഞിരുന്നു.അങ്ങിനെ 25 വർഷങ്ങൾക്ക് ശേഷം രവി പൂജാരി മുംബൈയിലേക്ക് എത്തുകയാണ്. ബാം​ഗ്ലൂരിൽ അറസ്റ്റിലായിരുന്നെങ്കിലും ഒരു വർഷത്തോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് അധോലോക നായകൻ രവി പൂജാരി മുംബൈ പൊലീസിന്‌റെ കസ്റ്റഡിയിലായത്.

ചൊവ്വാഴ്ച്ച രാവിലെയാണ് രവി പൂജാരിയെ ബാം​ഗ്ലൂരിൽ(Banglore) നിന്നും മുംബൈയിൽ എത്തിച്ചത്. കഴിഞ്ഞയാഴ്ച്ചയാണ് മുംബൈ പൊലീസിന് പൂജാരിയെ കസ്റ്റഡ‍ിയിൽ നൽകാൻ ബാം​ഗ്ലൂർ കോടതിയുടെ ഉത്തരവെത്തിയത്. 49 കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ഇനിയൊരു 15 കേസ്സുകൾ കൂടി സെന​ഗലിൽ നിന്നുള്ളതും കൂടിയാവുമ്പോൾ ഇന്ത്യ വിറപ്പിച്ച കൊടും കുറ്റവാളികളിലൊരാളായ പൂജാരിയുടെ വിചാരണക്ക് വർഷങ്ങൾ എടുത്തേക്കാം.

ALSO READ: ഉത്തര്‍പ്രദേശില്‍ പീഡനങ്ങള്‍ തുടര്‍ക്കഥ, ബലാത്സംഗത്തിനിരയായി 3 വയസുകാരി കൊല്ലപ്പെട്ടു

1980ലാണ് കുറ്റകൃത്യങ്ങളുമായി പൂജാരി അരങ്ങേറ്റം കുറിക്കുന്നത്. ഒാസ്ട്രേലിയൻ(Australia) വ്യാജ പാസ്പോർട്ടിന്റെ ബലത്തിലായിരുന്നു പൂജാരിയുടെ നാട് ചുറ്റൽ.നിലവിൽ 2016ലെ ഗസാലി ഹോട്ടൽ വെടിവെപ്പ് കേസിലാണ് പൂജാരിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഒരു വർഷത്തോളം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് പൂജാരിയെ കസ്റ്റഡിയിൽ ലഭിച്ചതെന്ന് ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണർ പറയുന്നു.

ALSO READ: പ്ലസ് ടു വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ചൊവ്വാഴ്ച്ച കോടതിയിൽ ഹാജരാക്കിയ പൂജാരിയെ മാർച്ച് 19 വരെ പൊലീസ്(Police) കസ്റ്റഡിയിൽ വിട്ടുനൽകി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സെനഗലിൽ നിന്നും രവി പൂജാരിയെ ബെംഗളുരു പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രണ്ട് പതിറ്റാണ്ടോളം ഒളിവിലായിരുന്ന പൂജാരിക്കെതിരെ കൊലപാതകങ്ങൾ അടക്കം നൂറോളം കേസുകളാണ് നിലവിലുള്ളത്.അധോലോക നായകൻ ഛോട്ടാ രാജന്റെ ഏറ്റവും അടുത്തയാളായ രവി പൂജാരിക്കെതിരെ ഒരു ഡസനിലധികം കൊലപാതക കേസുകളുണ്ട്. ബോളിവുഡ് താരങ്ങൾക്കും മുംബൈയിലെ പ്രമുഖ വ്യവസായികൾക്കും പണം ആവശ്യപ്പെട്ട് ഭീഷണി കോളുകളും രവി പൂജാരിയിൽ നിന്ന് ലഭിച്ചിരുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News