ന്യൂഡൽഹി: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.  രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയിൽ വിഡിയോ കോൺഫറൻസിലൂടെയാകും അദ്ദേഹം പങ്കെടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയാണിത് (World Environment Day) .  തുടർന്ന് പ്രധാനമന്ത്രി കർഷകരുമായി ആശയവിനിമയം നടത്തും.  ഒപ്പം എഥനോൾ, ബയോഗ്യാസ് എന്നിവ ഉപയോഗിച്ചതിന്റെ അവരുടെ അനുഭവങ്ങൾ കേൾക്കുകയും  ചെയ്യും.  ഇക്കാര്യം ട്വിറ്ററിലൂടെ പ്രധാനമന്ത്രി (PM Modi) അറിയിച്ചിരുന്നു. 


 



Also Read: World Environment Day : ലോക പരിസ്ഥിതി ദിനത്തിൽ കേരളം 445 പുതിയ പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിക്കും


ഈ വർഷത്തെ പരിപാടിയുടെ പ്രമേയം 'മികച്ച പരിസ്ഥിതിക്കായി ജൈവ ഇന്ധനങ്ങളുടെ പ്രമോഷൻ' എന്നതാണ്.  ചടങ്ങിൽ 2020-2025 ഓടെ ഇന്ത്യയിൽ എഥനോൾ മിശ്രിതമാക്കുന്നതിനുള്ള റോഡ് മാപ്പിനെക്കുറിച്ചുള്ള വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രധാനമന്ത്രി പുറത്തിറക്കുമെന്ന് പിഎംഒ (Prime Minister's office) അറിയിച്ചു.


2023 ഏപ്രിൽ 1 മുതൽ 20% വരെ എഥനോൾ മിശ്രിത പെട്രോൾ വിൽക്കാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകുന്ന ഇ 20 വിജ്ഞാപനം (E-20 Notification) ഉയർന്ന എഥനോൾ മിശ്രിതങ്ങൾക്കായുള്ള ബിഐഎസ് സവിശേഷതകൾ സംബന്ധിച്ച ഇ 12, ഇ 15 (E12 & E15) വിജ്ഞാപനങ്ങൾ എന്നിവയും കേന്ദ്ര സർക്കാർ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് (World Environment Day) പുറത്തിറക്കും.


ശേഷം പുനെയിലെ മൂന്ന് സ്ഥലങ്ങളിൽ ഇ 100 ഡിസ്പെൻസിംഗ് സ്റ്റേഷനുകളുടെ ഒരു പൈലറ്റ് പ്രോജക്റ്റ് അദ്ദേഹം ലോഞ്ച് ചെയ്യും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.