പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (Narendra Modi) വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തിയെ ഡൽഹി പോലീസ് (Delhi Police) അറസ്റ്റ് ചെയ്തു. ഇപ്പോൾ ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ പ്രതിയെ ചോദ്യം ചെയ്യുകയാണ്.    

Written by - Zee Malayalam News Desk | Last Updated : Jun 4, 2021, 11:40 AM IST
  • പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ
  • ഇന്നലെ രാത്രിയാണ് ഇയാൾ പൊലീസ് സ്റ്റേഷനിൽ ഭീഷണി സന്ദേശം വിളിച്ചറിയിച്ചത്
  • തനിക്ക് വീണ്ടും ജയിലിൽ പോകാനാണ് ഇങ്ങനെ ചെയ്തതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി
പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (Narendra Modi) വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി സൽമാൻ എന്നയാൾ പോലീസിനെ വിളിച്ച് പ്രധാനമന്ത്രി മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതയാണ് വിവരം.

മുതിർന്ന ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്യുകയാണ്

22 കാരനായ പ്രതിയെ ഡൽഹിയിലെ (Delhi) ഖജുരി ഖാസ് പോലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് അറസ്റ്റ് ചെയ്തത്. ഇയാളെ മുതിർന്ന ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ഇയാൾക്കെതിരെ നേരത്തെയും സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാൾ ഇപ്പോൾ ജാമ്യം കിട്ടി ജയിലിൽ നിന്ന് ഇറങ്ങിയതാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.  

Also Read: Kerala Budget 2021: ജലാശയങ്ങളുടെ സംരക്ഷണത്തിന് 500 കോടി പ്രഖ്യാപിച്ച് ധനമന്ത്രി

ഇയാളെ ചോദ്യം ചെയ്തപ്പോൾ തനിക്ക് വീണ്ടും ജയിലിൽ പോകാൻ വേണ്ടിയാണ് താനിങ്ങനെ ചെയ്തതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.  കഴിഞ്ഞ വർഷവും ഇതുപോലെ ഒരാളെ  പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കഴിഞ്ഞ നവംബറിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (PM Modi) വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ഒരാൾ ഡൽഹി പൊലീസിനെ ഫോൺ വിളിച്ചിരുന്നു. ശേഷം പൊലീസ് ഡൽഹിയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് ഇയാളെ പിടികൂടിയപ്പോൾ ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു മാത്രമല്ല മദ്യത്തിന്റെ ലഹരിയിലാണ് ഇയാൾ പൊലീസിനെ വിളിച്ച് ഇങ്ങനെ ഭീഷണിപ്പെടുത്തിയത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News