`കോണ്‍ഗ്രസിനെ ഓര്‍ത്ത് ആശങ്ക, നമ്മള്‍ എപ്പോഴാണ് ഉണരുക? രാജസ്ഥാന്‍ പ്രതിസന്ധിയില്‍ കപില്‍ സിബല്‍
രാജസ്ഥാനില്‍ മുഖ്യ മന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്ത് വന്നതോടെ , ഭരണകക്ഷിയായ കോണ്‍ഗ്രസിനുള്ളില്‍ പുതിയൊരു രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് തുടക്കമായിരിയ്ക്കുകയാണ്...
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുഖ്യ മന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്ത് വന്നതോടെ , ഭരണകക്ഷിയായ കോണ്‍ഗ്രസിനുള്ളില്‍ പുതിയൊരു രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് തുടക്കമായിരിയ്ക്കുകയാണ്...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായി ചര്‍ച്ച നടത്തിയതിന് ശേഷം ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍ എത്തിയിരിയ്ക്കുകയാണ്. 12 എംഎല്‍എ മാര്‍ക്കൊപ്പം ഡല്‍ഹിയില്‍ എത്തിയിരിയ്ക്കുന്ന സച്ചിന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.
ഇതിനിടെ, രാജസ്ഥാനിലെ സംഭവ വികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തി. രാജസ്ഥാന്‍ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ച സിബല്‍, വൈകി മാത്രമേ കോണ്‍ഗ്രസ് ഉണരുകയുള്ളോ? എന്ന ആശങ്കയും പ്രകടിപ്പിച്ചു.
"പാര്‍ട്ടിയെക്കുറിച്ച് ആശങ്കപ്പെടുന്നു. നമ്മുടെ ലയങ്ങളില്‍നിന്നും കുതിരകള്‍ ഓടിപ്പോയതിന് ശേഷം മാത്രമാണോ നമ്മള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുക? അദ്ദേഹം ട്വീറ്റ് ചെയ്തു.
രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും 12 എം.എല്‍.എമാരും ഡല്‍ഹിയില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു കബില്‍ സിബലിന്‍റെ പ്രതികരണം.
രാജസ്ഥാനിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പൈലറ്റ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തു൦ ഒപ്പം പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായും അദ്ദേഹം ചര്‍ച്ച നടത്തും.
രാജസ്ഥാൻ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും തമ്മിലുള്ള ഭിന്നതകളാണ് സംസ്ഥാനത്ത് പുതിയ പ്രതിസന്ധികൾക്ക് വഴിവെച്ചിരിക്കുന്നത്. സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് ചേക്കേറുമോയെന്നാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. അതിനിടെ, പൈലറ്റ് ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ തനിക്കൊപ്പമുള്ള 22 എംഎൽഎമാർക്കൊപ്പം കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയിരുന്നു. ഒപ്പം കോണ്‍ഗ്രസ് സര്‍ക്കാരും നിലംപതിച്ചിരുന്നു. സമാന രീതിയിൽ പൈലറ്റും പാലം വലിയ്ക്കുമോയെന്നാണ് ഇപ്പോള്‍ ഉറ്റുനോക്കപ്പെടുന്നത്.
രാജ്യസഭ തിരഞ്ഞെടുപ്പ് വേളയിലും പൈലറ്റ് ബിജെപിയിലേക്ക് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പൈലറ്റ് രംഗത്തെത്തിയിരുന്നു.
Also read: മധ്യപ്രദേശ് ആവര്‍ത്തിക്കാന്‍ രാജസ്ഥാന്‍? 12 MLAമാര്‍ക്കൊപ്പം സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍...!!
അതേസമയം സംസ്ഥാനത്ത് മധ്യപ്രദേശിന് സമാന പ്രതിസന്ധികൾ ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം. ഇരുവരും തമ്മിലുള്ള തർക്കങ്ങൾ മാത്രമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും ഇവ ചർച്ചയിലൂടെ പരിഹരിക്കനാകുമെന്നും നേതൃത്വം കരുതുന്നു. ഒപ്പം അറ്റകൈ തിരുമാനങ്ങളൊന്നും കൈക്കൊള്ളരുതെന്ന് സച്ചിനോട് ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിന്ധ്യയെ പോലെ സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് പോകില്ലെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. സിന്ധ്യയെ പോലെ അല്ല സച്ചിൻ. ഉപമുഖ്യമന്ത്രി പദവിയും സംസ്ഥാന അദ്ധ്യക്ഷ പദവിയും സച്ചിനാണെന്നതിനാൽ തന്നെ അത്തരം കടുത്ത തിരുമാനങ്ങൾ ഉണ്ടായേക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നത്.
രാജസ്ഥാന്‍ നിയമസഭയില്‍ ആകെയുള്ള 200ല്‍ 107 സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. 12 സ്വതന്ത്രര്‍, രാഷ്ട്രീയ ലോക് ദള്‍, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എന്നിവയില്‍നിന്നുള്ള 5 എം.എല്‍.എമാരുടെ പിന്തുണയും കോണ്‍ഗ്രസിനുണ്ട്.