New Delhi: WFI അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ച ഗുസ്തി താരങ്ങള്‍ക്ക് തിരിച്ചടി.  ഹര്‍ജി പരിഗണിച്ച ശേഷം ആദ്യം ഹൈക്കോടതിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസ്  (CJI) ആവശ്യപ്പെട്ടു.  ഇതോടെ ഗുസ്തി താരങ്ങളുടെ ഹര്‍ജിയില്‍  വാദം കേൾക്കുന്നത് സുപ്രീം കോടതി തത്കാലം നിർത്തിവച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Wrestlers Protest Update: ഈ ദിവസം കാണാനാണോ ഞങ്ങള്‍ രാജ്യത്തിനുവേണ്ടി മെഡല്‍ നേടിയത്? വിലപിച്ച് വിനേഷ് ഫോഗട്ട്
 


ഗുസ്തി താരങ്ങളോട് ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ച ചീഫ് ജസ്റ്റിസ് ഈ വിഷയത്തില്‍ ശരിയായ അന്വേഷണം വേണമെന്നാണ് കോടതിയും ആഗ്രഹിക്കുന്നതെന്ന് വാദത്തിനിടെ വ്യക്തമാക്കി. 


വാദത്തിനിടെ ഗുസ്തി താരങ്ങളുടെ പരാതി സ്വീകരിക്കാൻ പോലീസ് 3 മണിക്കൂർ സമയം  എടുത്തതായി   അഭിഭാഷകൻ പറഞ്ഞു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും മൊഴി രേഖപ്പെടുത്തേണ്ട ആവശ്യം പോലീസ് പരിഗണിച്ചില്ലെന്നും വനിതാ ഗുസ്തി താരങ്ങളുടെ അഭിഭാഷകൻ പറഞ്ഞു. കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിന് ശേഷം 6 ഇരകൾക്ക് 161 പ്രകാരം നോട്ടീസ് ലഭിച്ചിട്ടുണ്ട്. 


Also Read:  Sun Transit 2023: കൃത്യം 10 ​​ദിവസത്തിന് ശേഷം ഈ 3 രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റം, പണത്തിന്‍റെ പെരുമഴ!!


പ്രതി ബ്രിജ് ഭൂഷൺ ശരൺ സിംഗ് ഇപ്പോള്‍  ടിവി താരമായി മാറിയിരിയ്ക്കുകയാണ്. അദ്ദേഹം തുടർച്ചയായി മാധ്യമങ്ങളിൽ പ്രസ്താവനകൾ നടത്തുന്നു. പരാതിക്കാരായ വനിതാ ഗുസ്തി താരങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രീതിയിലാണ്‌ അദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നും അഭിഭാഷകന്‍ ആരോപിച്ചു. കൂടാതെ, ഹർജിക്കാരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് കോടതി പറഞ്ഞതായി ഗുസ്തി താരങ്ങളുടെ  അഭിഭാഷകൻ പറഞ്ഞു. 


എന്നാൽ, പരാതിക്കാര്‍ തുടർച്ചയായി ടിവി അഭിമുഖങ്ങളിൽ പേര്  സ്വയം വെളിപ്പെടുത്തുന്നതായി എസ് ജി തുഷാർ മേത്ത പറഞ്ഞു. കൂടാതെ, അദ്ദേഹം ബുധനാഴ്ച നടന്ന സംഭവവികാസങ്ങളെ പരാമർശിക്കുകയും രണ്ട് നേതാക്കൾ കിടക്കയുമായി അവിടെ എത്തിയെന്നും തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസുകാർക്കും പരിക്കേറ്റതായി കോടതിയെ ധരിപ്പിച്ചു. 


കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും  അദ്ദേഹം മറുപടി നൽകി. വനിതാ പോലീസ് ഓഫീസറുടെ സംഘം പരാതിയില്‍  അന്വേഷണം നടത്തുന്നുണ്ട് എന്നും അവര്‍ നീതി പൂര്‍വ്വം തങ്ങളുടെ   ജോലി ചെയ്യുന്നു എന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ആവർത്തിച്ചുള്ള ഹർജികളിലൂടെ അന്വേഷണം സ്വന്തം ആഗ്രഹ പ്രകാരം ആവണം എന്ന ആവശ്യം ശരിയല്ല, പോലീസിനെ കോടതിക്ക് വിശ്വസിക്കാം. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം കോടതിയില്‍ പറഞ്ഞു. 


മറ്റെന്തെങ്കിലും പരാതികളും ആവശ്യങ്ങളുമായി ഹര്‍ജിക്കാർക്ക് കോടതിയെ സമീപിക്കണമെങ്കിൽ ബന്ധപ്പെട്ട മജിസ്‌ട്രേറ്റിലോ ഹൈക്കോടതിയിലോ തങ്ങളുടെ അഭിപ്രായം അറിയിക്കാമെന്നും കോടതി  പറഞ്ഞു. എന്നാല്‍, കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജിക്കാരുടെ ആവശ്യത്തില്‍ ഉത്തരവിടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. എന്നാല്‍, എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.