Delhi Floods: യമുന ജലനിരപ്പ് വീണ്ടും അപകടനില കടന്നു, വെള്ളക്കെട്ടില്‍ നിരവധി റോഡുകള്‍
Delhi Floods: നിലവില്‍ യമുനയിലെ ജലനിരപ്പ് അപകടനിലയിൽ നിന്ന് 15 സെന്‍റീമീറ്റർ മുകളിലാണ് ഒഴുകുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് വീണ്ടും ഉയരുമെന്ന ആശങ്കയിലാണ് അധികൃതർ.
Delhi Floods: യമുന നദിയിലെ ജലനിരപ്പ് വീണ്ടും അപകടരേഖ മറികടന്ന് 205.35 മീറ്ററിലെത്തി. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് നദിയിലെ ജലനിരപ്പ് വീണ്ടും അപകടനിലയ്ക്ക് മുകളിൽ രേഖപ്പെടുത്തിയത്. ഒരു മണിക്കൂറിന് ശേഷം ജലനിരപ്പ് 205.48 മീറ്ററിലെത്തി. യമുനയിലെ അപകട ജലനിരപ്പ് 205.33 മീറ്ററാണ്.
Also Read: INDIA: പ്രതിപക്ഷ സഖ്യത്തിന്‍റെ പേരിനെ ചൊല്ലി പോര്, ട്വിറ്റർ ബയോയില്‍ മാറ്റം വരുത്തി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ
നിലവില്‍ യമുനയിലെ ജലനിരപ്പ് അപകടനിലയിൽ നിന്ന് 15 സെന്‍റീമീറ്റർ മുകളിലാണ് ഒഴുകുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് വീണ്ടും ഉയരുമെന്ന ആശങ്കയിലാണ് അധികൃതർ. ചൊവ്വാഴ്ച രാത്രി 8 മണിയോടെ 205.33 മീറ്ററെന്ന അപകടനിലയിൽ നിന്ന് അൽപം താഴെ രേഖപ്പെടുത്തിയത്. എന്നാല്‍ വളരെ പെട്ടെന്നാണ് യമുനയില്‍ ജലനിരപ്പ് വര്‍ദ്ധിച്ചതും അപകടരേഖ മറികടന്നതും.
Also Read: Parliament Monsoon Session: പാർലമെന്‍റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷിയോഗം ഇന്ന്
ജൂലൈ 13നാണ് യമുന നദി 45 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് അതിന്‍റെ ഏറ്റവും ഉയർന്ന നിലയായ 208.65 മീറ്ററിലെത്തിയത്. യമുനയില്‍ ജലനിരപ്പ് വര്‍ദ്ധിച്ചതോടെ തലസ്ഥാനത്തെ നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും നിരവധി റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു.
വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരിയ്ക്കുകയാണ്. അതേസമയം, സിവിൽ ലൈൻസ്, രാജ്ഘട്ട്, ഐടിഒ തുടങ്ങിയ പ്രധാന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. യമുനയില്‍ ജലനിരപ്പ് വര്‍ദ്ധിച്ചതോടെ തലസ്ഥാനത്ത് ട്രാഫിക് നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചു.
ഡല്‍ഹിയില്‍ കനത്ത മഴയുടെ പ്രകോപം ഇല്ലെങ്കിലും അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ പെയ്യുന്ന കനത്ത മഴ ഡല്‍ഹിയില്‍ ആഘാതം സൃഷ്ടിക്കുകയാണ്. വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളില്‍ കനത്ത മഴ പെയ്യുന്നതിനിടെ ഹരിയാന ഹത്നികുണ്ഡ് ബാരേജിൽ നിന്ന് യമുനാ നദിയിലേക്ക് വെള്ളം തുറന്നുവിടുന്നതാണ് ഇപ്പോള്‍ യമുനയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായി മാറിയിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...