Parliament Monsoon Session: പാർലമെന്‍റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷിയോഗം ഇന്ന്

Parliament Monsoon Session:  ഒരു സെഷൻ ആരംഭിക്കുന്നതിന്‍റെ തലേന്ന് ഇത് ഒരു പതിവ് ഒത്തുചേരലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. മുതിർന്ന മന്ത്രിമാരും  പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. 

Written by - Zee Malayalam News Desk | Last Updated : Jul 19, 2023, 10:26 AM IST
  • ഒരു സെഷൻ ആരംഭിക്കുന്നതിന്‍റെ തലേന്ന് ഇത് ഒരു പതിവ് ഒത്തുചേരലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുക.
Parliament Monsoon Session: പാർലമെന്‍റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷിയോഗം ഇന്ന്

New Delhi: ജൂലൈ 20 മുതൽ ആരംഭിക്കുന്ന പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷിയോഗം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ്. 

Also Read:  Opposition Meeting Update: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ BJPയെ നേരിടാന്‍ 'INDIA'!! പുതിയ പ്രതിപക്ഷ സഖ്യത്തിന് പുതിയ പേര്

ഒരു സെഷൻ ആരംഭിക്കുന്നതിന്‍റെ തലേന്ന് ഇത് ഒരു പതിവ് ഒത്തുചേരലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. മുതിർന്ന മന്ത്രിമാരും  പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. 

Also Read:  Wrestlers Protest: ലൈംഗികപീഡന കേസില്‍  WFI മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഇടക്കാല ജാമ്യം
 
അതേസമയം,  രാജ്യസഭാ ചെയർമാന്‍  ജഗ്ദീപ് ധൻഖർ ചൊവ്വാഴ്ച വിളിച്ച സമാനമായ സർവകക്ഷിയോഗം പല പാർട്ടികളുടെയും നേതാക്കൾ ഡല്‍ഹിയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ മാറ്റിവച്ചു. ബാംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗവും ഡല്‍ഹിയില്‍ ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസും യോഗം ചേര്‍ന്നതിനാലാണ് ഇത്. 

യോഗത്തിന് മുന്നോടിയായി  പ്രഹ്ളാദ് ജോഷി, പിയൂഷ് ഗോയൽ എന്നിവരുൾപ്പെടെയുള്ള ചില ക്യാബിനറ്റ് സഹപ്രവർത്തകരുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. ഗോയൽ രാജ്യസഭയിലെ സഭാ നേതാവാണെങ്കിൽ പ്രഹ്ളാദ് ജോഷി പാർലമെന്‍ററി കാര്യ മന്ത്രിയാണ്. സർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗവുമായി ബന്ധപ്പെട്ടാണ് തങ്ങളുടെ കാഴ്ചപ്പാടുകൾക്ക് അന്തിമരൂപം നൽകിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.

സര്‍വ്വകക്ഷി യോഗം കൂടാതെ, സമ്മേളനത്തിനുള്ള തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി ബിജെപിയുടേയും സഖ്യ കക്ഷികളുടെയും നേതാക്കളുടെ പ്രത്യേക യോഗങ്ങളും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ബുധനാഴ്ച വിളിച്ചു ചേര്‍ത്തിട്ടുണ്ട്. 

രാജ്യം അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ ബിജെപിയും പ്രതിപക്ഷ പാർട്ടികളും പരസ്പരം ആക്രമണത്തിന് മൂർച്ച കൂട്ടുകയാണ്. ഈ സാഹചര്യത്തിൽ പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം കൊടുങ്കാറ്റാകുമെന്നാണ് വിലയിരുത്തല്‍. 

വിലക്കയറ്റം, അന്വേഷണ ഏജൻസികളുടെ ദുരുപയോഗം എന്നിവയ്‌ക്ക് പുറമെ മണിപ്പൂർ പ്രതിസന്ധിയിലും സർക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ശ്രമിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.  പാർലമെന്‍റിന്‍റെ കഴിഞ്ഞ സമ്മേളനവും പ്രതിപക്ഷ ബഹളത്തിൽ കലാശിയ്ക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News