ബംഗളൂരു: ഗുരുഗ്രാമില്‍ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മടക്കിവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


തിങ്കളാഴ്ചയായിരുന്നു എംഎല്‍എമാരെ ബിജെപി ഹരിയാനയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയതോടെയാണ് യെദ്യൂരപ്പ എംഎല്‍എമാരെ തിരികെ വിളിച്ചത്. 


ബിജെപി കുതിരക്കച്ചവടത്തിനു ശ്രമിച്ചുവെന്നാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ആരോപണം. തങ്ങളുടെ എംഎല്‍എമാര്‍ക്ക് കുമാരസ്വാമി പണവും മന്ത്രി പദവിയും വാഗ്ദാനം ചെയ്‌തെന്ന് യെദ്യൂരപ്പയും ആരോപണം ഉന്നയിച്ചിരുന്നു.