മുംബൈ: യെസ് ബാങ്കിന്റെ ഓഹരികൾ കുതിച്ചുയർന്നു.  മാര്‍ച്ച് പാദത്തില്‍ പ്രതീക്ഷിക്കാത്ത അറ്റാദായം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഓഹരി വില 20 ശതമാനത്തോളം ഉയര്‍ന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 2,629 കോടി ലാഭമാണ് ബാങ്ക് നേടിയത്.  ഇതേസമയം കഴിഞ്ഞവര്‍ഷം 1,507 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്


Also read: കോറോണയ്ക്ക് ഗംഗ ജലം: കേന്ദ്രത്തിന്റെ ആവശ്യം ഐസിഎംആർ തള്ളി 


ഈ വര്‍ഷം ഇതുവരെ 39.40 ശതമാനം ഓഹരി ഇടിഞ്ഞെങ്കിലും ഏപ്രിലില്‍ 24.28 ശതമാനമാണ് വര്‍ധനയുണ്ടായത്. എന്നാലും  എക്കാലത്തെയും ഉയര്‍ന്ന വിലയായ 404 രൂപയില്‍നിന്ന് 92.98ശതമാനം താഴ്ന്നാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.


2018 ഓഗസ്റ്റ് 20നാണ് ഓഹരി വില ഉയര്‍ന്ന നിലവാരത്തിലെത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ യെസ് ബാങ്കിനെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനുള്ള ശ്രമം ആരംഭിച്ചത് മാര്‍ച്ച് 13നാണ്.