ന്യൂഡല്‍ഹി: സിബിഐ ജഡ്ജി ജസ്റ്റിസ് ബി.എച്ച്. ലോയയുടേത് സ്വാഭാവിക മരണമാണെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സര്‍ക്കാരിനെതിരെ ജനങ്ങളില്‍ മോശം പ്രതിഛായ സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി കോണ്‍ഗ്രസിന്‍റെ തനിനിറം തുറന്നു കാണിക്കുന്നതാണെന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു. 


ജസ്റ്റിസ് ലോയയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഏഴു പൊതുതാൽപര്യ ഹർജികൾ സുപ്രീംകോടതി തള്ളിയിരുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപകീര്‍ത്തിപ്പെടുത്താനാണ് ഹര്‍ജിക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവേ, പ്രശാന്ത് ഭൂഷൺ, രാജീവ് ധവാൻ എന്നവരെ പേരെടുത്തു പറഞ്ഞായിരുന്നു വിമർശനം.