ന്യൂഡൽഹി: പ്രായമായവരുടെ താൽപ്പര്യാർത്ഥം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) കഴിഞ്ഞ വർഷം മെയ് മാസത്തിൽ 'വി കെയർ സീനിയർ സിറ്റിസൺ' (We care senior citizen) പദ്ധതി ആരംഭിച്ചു.  ആ സമയം ഈ  പദ്ധതിയുടെ അവസാന തീയതി 2021 മാർച്ച് 31 ആയി നിശ്ചയിച്ചിരുന്നു, എന്നാൽ ഇപ്പോൾ എസ്‌ബി‌ഐ ഈ പദ്ധതിയുടെ സമയം മുന്നോട്ട് നീക്കിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കുറഞ്ഞ Home Loan വാഗ്ദാനം ചെയ്ത് Kotak Mahindra Bank, ഓഫർ മാർച്ച് 31 വരെ


പദ്ധതി ജൂൺ 30 വരെ നീട്ടി


We care senior citizen സ്കീമിന്റെ അവസാന തീയതി മുൻപും നിരവധി തവണ നീട്ടിയിട്ടുണ്ട്. പദ്ധതി തുടങ്ങിയ സമയം ഇതിന്റെ സമയപരിധി 2020 സെപ്റ്റംബർ വരെയാണ് എന്നാണ് പറഞ്ഞിരുന്നതെങ്കിൽ പിന്നീട് ഇത് 2020 ഡിസംബർ വരെയും പിന്നീട് 2021 മാർച്ച് 31 വരെയും ഇപ്പോൾ മൂന്നാം തവണ 2021 ജൂൺ 30 വരെയും നീട്ടിയിരിക്കുകയാണ്.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ പദ്ധതിയിൽ പ്രായമായവരെ പൂർണ്ണമായും പരിപാലിക്കുന്ന രീതിയാണ്.  5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് (FD) സാധാരണയായി ബാങ്ക്  5.4 ശതമാനം പലിശയാണ് നൽകുന്നത് എന്നാൽ We care senior citizen സ്കീമിൽ 6.20 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്.  


Also Read: വീണ്ടും വരുന്നു തുടര്‍ച്ചയായ Bank Holidays, ഒമ്പത് ദിവസത്തിനിടെ ഏഴ് ദിവസവും അവധി..!!


സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് 2.9 ശതമാനം മുതൽ 5.4 ശതമാനം വരെ പലിശ നൽകുന്നു. അതേസമയം പ്രായമായവർക്ക് ഒരു ശതമാനം പലിശകൂടുതൽ അതായത് 6.20 ശതമാനമാണ് നൽകുന്നത്.


എസ്‌ബി‌ഐ ഡോർ‌സ്റ്റെപ്പ് ബാങ്കിംഗ് പ്രയോജനപ്പെടുത്തുക


SBI Doorstep Banking വഴി നിങ്ങൾക്ക് പത്തിലധികം സൗകര്യങ്ങൾക്കായി ബാങ്ക് ജീവനക്കാരെ വീട്ടിലേക്ക് വിളിക്കാം. ക്യാഷ് ഡെപ്പോസിറ്റ്, പിൻവലിക്കൽ, ചെക്ക് ഡെപ്പോസിറ്റ് എന്നിങ്ങനെ നിരവധി കാര്യങ്ങൾ  നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 


1. ക്യാഷ് പിക്കപ്പ്
2. ക്യാഷ് പിൻവലിക്കൽ
3. ചെക്ക് പിക്കപ്പ്
4. ചെക്ക് ബുക്ക് ആപ്ലിക്കേഷൻ
5. ഡ്രാഫ്റ്റ് ഹോം ഡെലിവറി
6. ടേം ഡെപ്പോസിറ്റിനായി ഹോം സിറ്റിംഗ് ഉപദേശം
7. കെ‌വൈ‌സി ഹോം സിറ്റിംഗ് അപ്‌ഡേറ്റ്
൮. ഏതെങ്കിലും വായ്പയ്ക്ക് വേണ്ടിയുള്ള ഉപദേശം
9-ആദായനികുതി ചലാൻ
10. പെൻഷനായി ലൈഫ് സർട്ടിഫിക്കറ്റ്


Also Read: നിങ്ങൾ അറിയാതെ വാട്ട്‌സ്ആപ്പിൽ നിങ്ങളുടെ ഡിപി ആരാണ് രഹസ്യമായി കാണുന്നത്? അറിയാം..


Doorstep Banking രജിസ്‌ട്രേഷൻ അത്യാവശ്യം 


ഇനി നിങ്ങൾ SBI യുടെ Doorstep Banking പ്രയോജനപ്പെടുത്തണമെങ്കിൽ ആദ്യം രജിസ്റ്റർ ചെയ്യണം. ഇതിനായി ടോൾ ഫ്രീ നമ്പറുകളായ 1800-1037-188, 1800-1213-721 എന്നിവയിൽ വിളിക്കേണ്ടതുണ്ട്. ചില അടിസ്ഥാന വിവരങ്ങൾ നിങ്ങളിൽ നിന്ന് ഫോൺ വഴി നേടും അതിനുശേഷം നിങ്ങൾ ഡോർസ്റ്റെപ്പ് ബാങ്കിംഗിനായി രജിസ്റ്റർ ചെയ്യും.


DSB അപ്ലിക്കേഷനും അപേക്ഷിക്കാം


ടോൾ ഫ്രീ നമ്പറിനെ കൂടാതെ Doorstep Banking ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് DSB മൊബൈൽ അപ്ലിക്കേഷനിൽ സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയും. ഈ അപ്ലിക്കേഷൻ Google- ന്റെ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡുചെയ്യാനാകും. ഇതിനുപുറമെ, www.psbdsb.in സന്ദർശിക്കാനും കഴിയും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.