സം​ഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവാൻ ശങ്കർ രാജയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. 'ഇരുണ്ട ദ്രാവിഡൻ, അഭിമാനിയായ തമിഴൻ' എന്ന ക്യാപ്ഷനോടെ കറുത്ത ലുങ്കിയും ടി-ഷർട്ടും ധരിച്ച ഫോട്ടോയാണ് യുവാൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. യുവാന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് അമിത് ഷായ്ക്കുള്ള മറുപടിയാണോ അതോ ഇളയരാജയ്ക്കുള്ള മറുപടിയാണോയെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. രാജ്യത്തെ ജനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് ഇം​ഗ്ലീഷിന് പകരം ഹിന്ദി ഉപയോ​ഗിക്കണമെന്ന അമിത്ഷായുടെ പ്രസ്താവന വിവാദമായിരുന്നു. അമിത്ഷായുടെ പ്രസ്താവനക്കെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭരണഘടനാ ശിൽപി അംബേദ്​കറുമായി ഉപമിച്ച് നടത്തിയ ഇളയരാജയുടെ പ്രസം​ഗം വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുവാന്റെ പോസ്റ്റ് ഇളയരാജയ്ക്കുള്ള മറുപടിയാണോ അമിത് ഷായ്ക്കുള്ള മറുപടിയാണോയെന്ന് സോഷ്യൽ മീഡിയയിൽ സംശയങ്ങൾ ഉയരുന്നത്. അതേസമയം, യുവാന്റെ പോസ്റ്റിനെതിരെ ബിജെപിയുടെ തമിഴ്നാട് ഘടകം രം​ഗത്തെത്തി. യുവാൻ കറുത്തവനാണെങ്കിൽ താൻ കാട്ടുകാക്കയെപ്പോലെ കറുത്തവനാണെന്നും തനി ദ്രാവിഡനാണെന്നും ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു. ഒരാൾ കറുത്തവനായത് കൊണ്ട് മാത്രം ദ്രാവിഡനാണെന്ന് അർഥമില്ലെന്നായിരുന്നു നാം തമിഴർ കക്ഷി നേതാവ് സീമാൻ, യുവാന്റെ പോസ്റ്റിനോട് പ്രതികരിച്ചത്.


ALSO READ: 'ഞങ്ങളുടെ അസ്ഥിത്വത്തിന്റെ വേരാണ് തമിഴ്'; ചർച്ചയായി എആർ റഹ്മാന്റെ ട്വീറ്റ്, അമിത് ഷായ്ക്കുള്ള മറുപടിയോ?


രാജ്യത്തെ ജനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് ഇം​ഗ്ലീഷിന് പകരം ഹിന്ദി ഉപയോ​ഗിക്കണമെന്ന അമിത്ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ എആർ റഹ്മാൻ തമിഴ് ദേവതയുടെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. കവി ഭാരതി ദാസന്റെ തമിഴിയക്കം എന്ന പുസ്തകത്തിലെ വരികളായ 'ഞങ്ങളുടെ അസ്ഥിത്വത്തിന്റെ വേര് തമിഴാണ്' എന്ന കുറിപ്പോടെയാണ് എആർ റഹ്മാൻ ട്വീറ്റ് പങ്കുവച്ചിരുന്നത്. പ്രദേശിക ഭാഷകൾക്ക് പകരമായല്ല, ഇം​ഗ്ലീഷിന് പകരമായി തന്നെ ഹിന്ദി ഉപയോ​ഗിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന വിവാദമായിരുന്നു. പാർലമെന്റിലെ ഔദ്യോ​ഗിക ഭാഷാ കമ്മിറ്റി യോ​ഗത്തിൽ സംസാരിക്കവേയായിരുന്നു അമിത് ഷായുടെ പ്രസ്താവന. തമിഴ് നേതാക്കളും തമിഴ് സംഘടനകളും ഇതിനെതിരെ ശക്തമായി രം​ഗത്തെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.