'ഞങ്ങളുടെ അസ്ഥിത്വത്തിന്റെ വേരാണ് തമിഴ്'; ചർച്ചയായി എആർ റഹ്മാന്റെ ട്വീറ്റ്, അമിത് ഷായ്ക്കുള്ള മറുപടിയോ?

കവി ഭാരതി ദാസന്റെ തമിഴിയക്കം എന്ന പുസ്തകത്തിലെ വരികളായ 'ഞങ്ങളുടെ അസ്ഥിത്വത്തിന്റെ വേര് തമിഴാണ്' എന്ന കുറിപ്പോടെയാണ് ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 10, 2022, 09:06 AM IST
  • തമിഴ് തായ് വാഴ്ത്ത് അഥവാ തമിഴ് ദേശീയ ​ഗാനത്തിലെ ഒരു വാക്കാണ് തമിഴനങ്ക്
  • തമിഴ് ദേവത എന്നാണ് ഇതിന് അർഥം
  • പ്രദേശിക ഭാഷകൾക്ക് പകരമായല്ല, ഇം​ഗ്ലീഷിന് പകരമായി തന്നെ ഹിന്ദി ഉപയോ​ഗിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന വിവാദമായിരുന്നു
'ഞങ്ങളുടെ അസ്ഥിത്വത്തിന്റെ വേരാണ് തമിഴ്'; ചർച്ചയായി എആർ റഹ്മാന്റെ ട്വീറ്റ്, അമിത് ഷായ്ക്കുള്ള മറുപടിയോ?

ചെന്നൈ: 'ഇം​ഗ്ലീഷിന് പകരം ഹിന്ദി' എന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ 'തമിഴനങ്ക്' അഥവാ 'തമിഴ് ദേവത'യുടെ ചിത്രം ട്വീറ്റ് ചെയ്ത് എആർ റഹ്മാൻ. കവി ഭാരതി ദാസന്റെ തമിഴിയക്കം എന്ന പുസ്തകത്തിലെ വരികളായ 'ഞങ്ങളുടെ അസ്ഥിത്വത്തിന്റെ വേര് തമിഴാണ്' എന്ന കുറിപ്പോടെയാണ് ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. ഇത് അമിത് ഷായ്ക്കുള്ള മറുപടിയാണോയെന്നാണ് ഇപ്പോൾ ചർച്ചകൾ പുരോ​ഗമിക്കുന്നത്.

ശനിയാഴ്ച രാത്രി പങ്കുവച്ച ട്വീറ്റ് മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈറലായി. 17,000ൽ അധികം തവണ റീ ട്വീറ്റ് ചെയ്യപ്പെട്ടു. തമിഴ് തായ് വാഴ്ത്ത് അഥവാ തമിഴ് ദേശീയ ​ഗാനത്തിലെ ഒരു വാക്കാണ് തമിഴനങ്ക്. തമിഴ് ദേവത എന്നാണ് ഇതിന് അർഥം.

പ്രദേശിക ഭാഷകൾക്ക് പകരമായല്ല, ഇം​ഗ്ലീഷിന് പകരമായി തന്നെ ഹിന്ദി ഉപയോ​ഗിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന വിവാദമായിരുന്നു. പാർലമെന്റിലെ ഔദ്യോ​ഗിക ഭാഷാ കമ്മിറ്റി യോ​ഗത്തിൽ സംസാരിക്കവേയായിരുന്നു അമിത് ഷായുടെ പ്രസ്താവന. തമിഴ് നേതാക്കളും തമിഴ് സംഘടനകളും ഇതിനെതിരെ ശക്തമായി രം​ഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News