ന്യ‍ൂഡൽഹി: ഡൽഹിയിലെ (New Delhi) മാധ്യമസ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌ (Income Tax raid). ന്യൂസ് ക്ലിക്ക്, ന്യൂസ് ലോൺഡ്രി എന്നീ ഓൺലൈൻ മാധ്യമസ്ഥാപനങ്ങളിലാണ് (Online media) ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. ഓഫീസിനകത്തുള്ളവരുമായി പുറത്തുള്ള മാധ്യമപ്രവർത്തകർക്ക് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉച്ചയ്ക്ക് 12 മണിയോടെയാണ് ഏഴോളം പേരടങ്ങിയ ആദായ നികുതി വകുപ്പ് സംഘം രണ്ട് സ്ഥാപനങ്ങളുടെയും ഓഫീസുകളിലെത്തിയത്. എല്ലാവരുടെയും ഫോണുകൾ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണെന്നാണ് വിവരം. ഈ വർഷം തന്നെ ഫെബ്രുവരി മാസത്തിൽ ന്യൂസ്ക്ലിക്കിന്റെ ഓഫീസിൽ എൻഫോഴ്സ്മെന്റ് വിഭാഗം റെയ്‌ഡ് നടത്തിയിരുന്നു. 


Also Read: Msf Haritha | എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസ് അറസ്റ്റിൽ


അന്ന് എഡിറ്റർമാരുടെ വീടുകളിലും പരിശോധന നടന്നിരുന്നു. കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിരവധി മാധ്യമസ്ഥാപനങ്ങൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. പിന്നീട് ന്യൂസ്ക്ലിക്ക് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് അന്വേഷണത്തിൽ നിന്ന് താത്കാലിക ആശ്വാസം നേടിയിരുന്നു. 


Also Read: E Bull Jetന് പൂട്ട്, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി


പിന്നീട് ജൂലൈ മാസത്തിന്റെ തുടക്കത്തിൽ പ്രമുഖ മാധ്യമ സ്ഥാപനമായ ദൈനിക് ഭാസ്കറിന്റെ ഓഫിസുകളിലും ഉത്തർപ്രദേശ് ആസ്ഥാനമായ ഭാരത് സമാചാർ വാർത്താ ചാനലിലും റെയ്ഡ് നടന്നിരുന്നു. ബിജെപി സർക്കാരിനെതിരെ ഇരുസ്ഥാപനങ്ങളും നടത്തിയ വിമർശനമാണ് റെയ്ഡിന് പിന്നിലെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ഇല്ലെന്നും ഏജൻസികൾ അവരുടെ ജോലി ചെയ്യുന്നുവെന്നുമാണു കേന്ദ്ര ധനമന്ത്രാലയത്തിന്റെ പ്രതികരണം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.