Msf Haritha | എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസ് അറസ്റ്റിൽ

അതേസമയം  കേസിലെ നടപടികൾ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായി കാണുന്നുവെന്നും. ആവശ്യപ്പെട്ടാൽ സ്ഥാനം രാജിവെക്കുമെന്നും നവാസ് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Sep 10, 2021, 03:19 PM IST
  • ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ചോദ്യം ചെയ്യാൻ സ്റ്റേഷനിൽ വിളിച്ച് വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്
  • ആവശ്യപ്പെട്ടാൽ സ്ഥാനം രാജിവെക്കുമെന്നും നവാസ് പറഞ്ഞു.
  • ഐ.പി.സി 354(A) വകുപ്പാണ് നവാസിനെതിരെ ചുമത്തിയിരിക്കുന്നത്.
Msf Haritha | എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസ് അറസ്റ്റിൽ

കോഴിക്കോട്: ഹരിതയുടെ ലൈംഗീക ആരോപണ പരാതിയിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. തുടർന്ന് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ചോദ്യം ചെയ്യാൻ സ്റ്റേഷനിൽ വിളിച്ച് വരുത്തിയ ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ.പി.സി 354(A) വകുപ്പാണ് നവാസിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം  കേസിലെ നടപടികൾ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായി കാണുന്നുവെന്നും. ആവശ്യപ്പെട്ടാൽ സ്ഥാനം രാജിവെക്കുമെന്നും നവാസ് പറഞ്ഞു. നേരത്തെ യോഗത്തിൻറെ മിനുട്സുകൾ ഹാജരാക്കൻ ചെങ്ങനാട് പോലീസ് എം.എസ്.എഫ് ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു.

ALSO READ: ഹരിതയെ വെട്ടി ലീ​ഗ്; നേതൃത്വത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമെന്ന് Muslim League, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനം

ലൈംഗീക വിവാദക്കേസ് അന്വേഷിക്കുന്ന ചെമ്മങ്ങാട് വനിതാ പോലീസാണ് നോട്ടീസ് നൽകിയത്. കേസിൽ ഹരിതാ നേതാക്കളുടെ മൊഴിയെടുപ്പ് പൂർത്തിയായി.എംഎസ്എഫ് സംസ്ഥാനജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനാണ് ജൂണ് 22 ലെ  യോഗത്തിന്റെ മിനുട്സ് ഹാജരാക്കാൻ നോട്ടീസ് നൽകിയത്.

ALSO READ: Muslim League നേതാക്കളെ ഓഫീസിനുള്ളിൽ പൂട്ടിയിട്ട് യൂത്ത് ലീ​ഗ് പ്രവർത്തകർ

അതേ സമയം ഹരിതയെ പിരിച്ചു വിട്ടത് പുനപരിശോധിക്കമമെന്നാവശ്യപ്പെട്ട് ലത്തീഫും രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരും മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചു. സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് തങ്ങൾ സാക്ഷികളാണ്. പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പിഎംഎ സലാമാണ് എന്നിങ്ങനെയാണ് കത്തിലെ വിമർശനം. ഹരിതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നടപടിയോടെ അവസാനിച്ചു എന്നാണ് ലീഗിന്റെ നിലപാടെങ്കിലും തർക്കം തുടരുകയാണെന്ന് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News